September 18, 2019
  • 1:06 pm ഹൈപ്പർമാർക്കറ്റിൽനിന്ന് മത്സ്യവും മാംസവും വാങ്ങുന്നവർക്കു മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
  • 4:58 am കുവൈത്തില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു
  • 9:44 pm പതിനൊന്നുകാരിയെ പീ ഡി പ്പി ച്ചതിന് പ്രവാസി ദുബായിൽ അറസ്റ്റിൽ
  • 9:31 pm സൗദി പ്രവാസികൾക്ക് ആശ്വാസം ; ഫ്ലൈനാസ് ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
  • 8:18 pm വീണ്ടും മലയാളി ? യു എ ഇ യിൽ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് 7 കോടിയിലേറെ രൂപ വീതം സമ്മാനം

അബുദാബി ∙ ഹൈപ്പർമാർക്കറ്റിൽനിന്ന് മത്സ്യവും മാംസവും വാങ്ങുന്നവർക്കു മുന്നറിയിപ്പുമായി അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി. മറ്റെല്ലാ സാധനങ്ങളും വാങ്ങിയതിനു ശേഷമേ മത്സ്യവും മാംസവും വാങ്ങാവൂ. ആദ്യം ഇവ വാങ്ങി ട്രോളിയിൽവച്ചാൽ തുണുപ്പു മാറി വേഗം കേടാകാൻ സാധ്യതയുണ്ടെന്നും ഇത്തരം മത്സ്യം കഴിക്കുന്നത് ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള അസുഖങ്ങളിലേക്കു നയിക്കുമെന്നുമാണു മുന്നറിയിപ്പ്. കടകളിൽനിന്നു വീട്ടിൽ എത്തുന്നതിനകം തണുപ്പു പോകാതിരിക്കാൻ തെർമൽ ബാഗ് ഉപയോഗിക്കുന്നതും നല്ലതാണ്. മറ്റു സാധനങ്ങൾക്കിടയിൽ മത്സ്യവും മാംസവും വയ്ക്കരുത്. പ്രത്യേക സൂക്ഷിക്കണമെന്നും നിർദേശിച്ചു. ശീതീകരണികളിൽ നിന്നെടുക്കുന്ന പാലും […]

READ MORE

കുവൈത്ത്: മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുവൈത്തില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം എണ്ണ ശുദ്ധീകരണ ശാലകളിലും രാജ്യത്തെ മറ്റു തന്ത്രപ്രധാന മേഖലകളിലും സുരക്ഷാ സന്നാഹം കര്‍ശനമാക്കി. കുവൈത്ത് അമീറിന്റെ കൊട്ടാരത്തിനു മുകളിലൂടെ അജ്ഞാതകേന്ദ്രത്തില്‍ നിന്നെത്തിയ ഡ്രോണ്‍ വിമാനം പറന്ന സഭവത്തില്‍ അടിയന്തിരമായി അന്വേഷണം നടത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിഷയത്തില്‍ കനത്ത സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപിച്ചു് നിരവധി പാര്‍ലിമെന്റ് അംഗങ്ങളും സര്‍ക്കാരിനെതിരേ രംഗത്തെത്തി. എല്ലാവിധ അപകട സാഹചര്യങ്ങളില്‍ നിന്നും രാജ്യത്തിന്റെ […]

READ MORE

ദുബായ്: പതിനൊന്നുവയസ്സുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ ഇന്ത്യക്കാരൻ (23) അറസ്റ്റിൽ. ദുബായ് അൽബർഷയിലുള്ള താമസക്കെട്ടിടത്തിലെ നീന്തൽക്കുളത്തിൽനിന്ന് പിന്തുടർന്ന് ഫ്ളാറ്റിലേക്ക് കയറിയ അക്രമി കുട്ടിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പീഡനത്തിനുശേഷം കുട്ടിയെ വലിച്ചിഴച്ച് കെട്ടിടത്തിന്റെ അടിയന്തര എക്‌സിറ്റിൽ കൊണ്ടുപോയിട്ടു. സ്വന്തം മൊബൈൽനമ്പർ കുട്ടിയുടെ കൈയിൽ എഴുതിയിടുകയും ചെയ്തു.ജൂൺ ഒന്നിനാണ് ദുബായ് ക്രിമിനൽകോടതി കേസിൽ വാദംകേട്ടത്. കടയിൽനിന്ന് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്കയച്ച മകളെ കാണാതായതോടെ മാതാവ് തിരക്കിയെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. എന്നാൽ, ബാൽക്കണി വാതിലിന്റെ അറ്റകുറ്റപ്പണിക്കായി എത്തിയതാണ് താനെന്നുപറഞ്ഞ് അക്രമി രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് […]

READ MORE

ജിദ്ദ: റിയാദില്‍ നിന്ന് അടുത്ത മാസം 16 മുതൽ സര്‍വീസ് ആരംഭിക്കുന്ന സീദിയിലെ ബജറ്റ് എയർലൈൻസായ ഫ്ലൈനാസിന് 634 റിയാൽ മുതൽ ടിക്കറ്റ് നിരക്ക് .സൗദി അറേബ്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഫ്ലൈനാസ്.’ അടുത്ത മാസം 16 മുതല്‍ റിയാദിൽ നിന്നും കോഴിക്കോട്ടേക്കു സർവീസുകൾ ആരംഭിക്കുന്നതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 634 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിലായിരിക്കും സർവീസ്. പുലർച്ചെ 12.50 ന് റിയാദിൽ […]

READ MORE

ദുബായ് ; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ റാഫിളില്‍ 1 മില്യണ്‍ ഡോളര്‍ (ഏകദേശം 7 കോടിയിലേറെ ഇന്ത്യന്‍ രൂപ) വീതം സ്വന്തമാക്കി രണ്ട് ഇന്ത്യന്‍ പ്രവാസികള്‍. ഇന്നു നടന്ന നറുക്കെടുപ്പില്‍ അബുദാബിയിൽ ജോലി ചെയ്യുന്ന ശ്രീ സുനിൽ ശ്രീധരൻ, ചെന്നൈ സ്വദേശിയായ ബിസിനസുകാരൻ ലളിത് ശർമ എന്നിവർക്ക് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) വീതം സമ്മാനം ലഭിച്ചു. 310 –ാം സീരീസിലെ 4638 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. 310 […]

READ MORE

റിയാദ്​: സൗദിയിലേക്കുള്ള സന്ദര്‍ശക വിസയിലെ മാറ്റങ്ങളും ഫീസ് നിരക്കും പ്രാബല്യത്തിൽ. കുടുംബത്തിനും ആശ്രിതര്‍ക്കുമുള്ള വിസകളില്‍ നിയന്ത്രണം വന്നു. ഒരു മാസത്തേക്കും ഒരു വര്‍‌ഷത്തേക്കും മാത്രമാണ് ബിസിനസ്, ഫാമിലി വിസകള്‍ ഇനി ലഭ്യമാവുക. തിങ്കളാഴ്ച മുതൽ സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ സർവീസ് പ്ലാറ്റ് ഫോം ആയ ഇൻജാസ് വെബ് പോർട്ടലിൽ പഴയ ഫീസ് നിരക്കുകൾ പിൻവലിച്ച് പുതിയ നിരക്കുകൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അതേസമയം സൗദിയിലെത്തിയ ശേഷം സിംഗ്ൾ, മൾട്ടിപ്ൾ സന്ദർശക വിസകളുടെ കാലാവധി ആവശ്യപ്രകാരം ദീർഘിപ്പിച്ചു നൽകുമെന്ന് ജവാസാത്ത് […]

READ MORE

ദുബായ്: കാണാതായിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും ആ അഞ്ച് വയസ്സുകാരനെ തിരക്കി അവന്‍റെ ‘സൂപ്പര്‍മാന്‍’ എത്തിയില്ല. സെപ്തംബര്‍ ഏഴിന് ദുബായിലെ ദേരയിലെ അല്‍ റീഫ് ഷോപ്പിങ് മാളിന് വെളിയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ച് വയസുകാരനെ കണ്ടെത്തിയത്. കണ്ടാല്‍ ഇന്ത്യന്‍ വംശജനായ കുട്ടി ഇംഗ്ലീഷ് മാത്രമാണ് സംസാരിക്കുന്നത്. മാതാപിതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ സൂപ്പർമാൻ ആണെന്നായിരുന്നു കുഞ്ഞിന്റെ മറുപടി. അതിനപ്പുറത്തേക്ക് മാതാപിതാക്കളെക്കുറിച്ച് അവന് യാതൊരു അറിവുമില്ല. സൂപ്പര്‍മാന്‍ തന്നെ കൂട്ടാന്‍ വരുമെന്നാണ് കുട്ടി ആവര്‍ത്തിച്ച് പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. നോക്കാനായി […]

READ MORE

ദോഹ: സൗദി അറേബ്യയ്ക്കും യു.എ.ഇ.യ്ക്കും പിന്നാലെ ഖത്തറും സ്വദേശിവത്കരണം ശക്തമാക്കുന്നു. വിവിധ മേഖലകളിൽ സ്വദേശിവത്കരണം കർശനമാക്കുന്നതിനുള്ള പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് തൊഴിൽ മന്ത്രി യൂസുഫ് ബിൻ മുഹമ്മദ് അൽ ഉത്മാൻ ഫക്‌റു പറഞ്ഞു. ജോലികൾ പ്രാദേശികവത്കരിക്കുന്നതും തൊഴിലിടങ്ങളിൽ കഴിവുള്ള സ്വദേശികളുടെ അനുപാതം വർധിപ്പിക്കുന്നതും ദേശീയ സമ്പദ്ഘടനയ്ക്ക് ഗുണകരമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ നാഷണൽ ബാങ്ക് (ക്യു.എൻ.ബി.) സംഘടിപ്പിച്ച തൊഴിൽമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വദേശിവത്കരണം ശക്തമാക്കുന്നതിനും പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും വിവിധ സ്ഥാപനങ്ങളും ഏജൻസികളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് […]

READ MORE

ദുബായ് ∙ ജോലി തേടിയെത്തിയ യുവതിയെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രവാസിക്കെതിരായ കേസ് ദുബായ് പ്രാഥമിക കോടതിയിൽ. 34 വയസ്സുള്ള പാക്കിസ്ഥാൻ സ്വദേശിയാണ് പ്രതി. ഫിലിപ്പീൻ സ്വദേശിനിയായ 36കാരിയെ ജോലി നൽകാമെന്ന വ്യാജേന ജുമൈറ വില്ലേജ് സർക്കിളിലെ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത് എന്നാണ് പ്രോസിക്യൂഷൻ രേഖകളിൽ പറയുന്നത്. ജൂൺ ഒൻപതിനാണ് സംഭവം നടന്നത്. യുവതി അൽ ബർഷ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഫ്ലാറ്റിൽ വച്ച് മദ്യപിച്ച പ്രതി, സ്ത്രീയുടെ […]

READ MORE

റിയാദ്- തലസ്ഥാന നഗരിയിൽ അൽജറാദിയ്യ ഡിസ്ട്രിക്ടിലെ ഇരുനില കെട്ടിടത്തിലെ ഒരു ഫ്‌ലാറ്റിന് തീപിടിച്ച് ഏഴ് പേർ ദാരുണമായി മരിച്ചു. രണ്ട് പേരെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. കനത്ത തോതിൽ പുകപടലങ്ങൾ ഉയരുന്നത് ശ്രദ്ധയിൽപെട്ട സ്വദേശി പൗരനാണ് ഗൈഡൻസ് ആന്റ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം നൽകിയതെന്ന് പ്രവിശ്യാ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തിയ സംഘം അതീവ ഗുരുതരാവസ്ഥയിലായിരുന്ന താമസക്കാരെ പുറത്തെത്തിച്ചുവെങ്കിലും ഏഴ് പേർ മരിച്ചതായി മെഡിക്കൽ സംഘം സ്ഥിരീകരിച്ചു. […]

READ MORE