October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

ദുബായ് ∙ ജോലി തേടിയെത്തിയ യുവതിയെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രവാസിക്കെതിരായ കേസ് ദുബായ് പ്രാഥമിക കോടതിയിൽ. 34 വയസ്സുള്ള പാക്കിസ്ഥാൻ സ്വദേശിയാണ് പ്രതി.

dubai expat, filipina, pakistani, job seeker, flat, rape, assault

ഫിലിപ്പീൻ സ്വദേശിനിയായ 36കാരിയെ ജോലി നൽകാമെന്ന വ്യാജേന ജുമൈറ വില്ലേജ് സർക്കിളിലെ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത് എന്നാണ് പ്രോസിക്യൂഷൻ രേഖകളിൽ പറയുന്നത്.

ജൂൺ ഒൻപതിനാണ് സംഭവം നടന്നത്. യുവതി അൽ ബർഷ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഫ്ലാറ്റിൽ വച്ച് മദ്യപിച്ച പ്രതി, സ്ത്രീയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.

Image result for Dubai expat tries to rape job-seeker in his flat

പ്രതിയായ പാക്ക് സ്വദേശിയെ ഓൺലൈൻ വഴിയാണ് പരിചയപ്പെട്ടതെന്ന് യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ജോലി അന്വേഷിക്കുന്ന കാര്യം ഇയാളോട് പറഞ്ഞിരുന്നു. തന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ബ്രോക്കർ ജോലി നൽകാമെന്നും ഇന്റർവ്യൂവിനായി ഓഫീസിലേക്ക് വരാൻ പറയുകയും ചെയ്തു.

Image result for Dubai expat tries to rape job-seeker in his flat

അഭിമുഖത്തിനായി പോയപ്പോഴാണ് മനസിലായത് ജുമൈറ വില്ലേജിലെ ഒരു ഫ്ലാറ്റാണിതെന്ന്. അയാൾ മദ്യപിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം തന്നെ ഞെട്ടിച്ചുവെന്നും യുവതി പറഞ്ഞു. ഭയത്തോടെയാണ് ഫ്ലാറ്റിൽ നിന്നത്. അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. അയാൾ ദേഹോപദ്രവം ചെയ്യുകയും ചെയ്തിരുന്നു. കയ്യിലും പുറത്തും മർദിച്ചു.

Image result for Dubai expat tries to rape job-seeker in his flat

മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരുവിധത്തിൽ ശുചിമുറിയിലേക്ക് ഓടി രക്ഷപ്പെടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട് പൊലീസ് വരുന്നത് വരെ സുരക്ഷാ ജീവനക്കാരനൊപ്പം നിൽക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. സംഭവ ദിവസം പ്രതിക്കൊപ്പം അൽപം മദ്യപിച്ചിരുന്നുവെന്ന് ഇവർ പ്രോസിക്യൂഷനോട് സമ്മതിച്ചു.

Image result for Dubai expat tries to rape job-seeker in his flat

ഫ്ലാറ്റിനു പുറത്ത് കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു യുവതിയെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. കൈക്കുഴയ്ക്കും തോളിനും പരുക്കുണ്ടായിരുന്നു. കസ്റ്റഡിയിൽ എടുക്കുമ്പോൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യവും മർദിച്ചകാര്യവും പാക്ക് സ്വദേശിയായ പ്രതി നിഷേധിച്ചതായി പൊലീസ് പറഞ്ഞു.

Image result for Dubai expat tries to rape job-seeker in his flat

ഫൊറൻസിക് പരിശോധനയിൽ യുവതിയുടെ ഇടതുകൈക്കും കൈക്കുഴക്കും പരുക്കകൾ ഉണ്ട്. പുറത്ത് കടിയേറ്റതിന്റെ പാടുകളുമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, അനുമതിയില്ലാതെ മദ്യപിച്ചതിന് രണ്ടുപേർക്കെതിരെയും മറ്റൊരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. യുവതിയെ ആക്രമിച്ച കേസ് കൂടി ഉൾപ്പെടുത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

Image result for Dubai expat tries to rape job-seeker in his flat

read more news

ഹുറൂബിൽ കുടുങ്ങി ദുരിതത്തിലായ നസീമ ബീഗം നാട്ടിലേക്ക് മടങ്ങി

ദ​മ്മാം: ഹു​റൂ​ബി​​െൻറ ​െക​ണി​യി​ൽ കു​ടു​ങ്ങി നാ​ട്ടി​ലെ​ത്താ​ൻ വ​ഴി കാ​ണാ​ത​ല​ഞ്ഞ വീ​ട്ടു​വേ​ല​ക്കാ​രി​ക്ക്​ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​​െൻറ ഇ​ട​പെ​ട​ൽ തു​ണ​യാ​യി. ആ​ന്ധ്ര​പ്ര​ദേ​ശ് നെ​ല്ലൂ​ര്‍, കോ​വൂ​ര്‍ സ്വ​ദേ​ശി​നി ന​സീ​മ ബീ​ഗം (50) ആ​ണ്​ ദു​രി​ത​കാ​ലം താ​ണ്ടി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ഒ​രു വ്യാ​ഴ​വ​ട്ടം നീ​ണ്ട ന​സീ​മ​യു​ടെ പ്ര​വാ​സ​ത്തി​നാ​ ണ്​ ഇ​തോ​ടെ വി​രാ​മ​മാ​യ​ത്.

Image result for ജോ​ലി​ചെ​യ്​​തി​രു​ന്ന വീ​ട്ടു​കാ​രു​െ​ട സ​ഹാ​യ​ത്താ​ൽ ദ​മ്മാം ഡീ​പോ​​ർേ​ട്ട​ഷ​ൻ സ​െൻറ​റി​ലെ​ത്തി ഹു​റൂ​ബ്​ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടും വി​ജ​യി​ക്കാ​തെ വ​ന്ന​തോ​ടെ ക​ര​ഞ്ഞു ത​ള​ർ​ന്നി​രു​ന്ന ന​സീ​മ​യെ ജ​യി​ൽ ജീ​വ​ന​ക്കാ​രാ​ണ്​ മ​ല​യാ​ളി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ നാ​സ്​ വ​ക്ക​ത്തി​​െൻറ അ​ടു​ത്തെ​ത്തി​ച്ച​ത്. മ​ക​ളു​െ​ട നി​ക്കാ​ഹി​ന്​ നാ​ട്ടി​ലെ​ത്ത​ണ​മെ​ന്ന ന​സീ​മ​യു​ടെ ആ​ഗ്ര​ഹ​മ​റി​ഞ്ഞ നാ​സ്​ സ്വ​ന്തം ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ക്കി ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍നി​ന്ന്​ ഔ​ട്ട്‌ പാ​സ് ശ​രി​യാ​ക്കി ത​ര്‍ഹീ​ല്‍ മേ​ധാ​വി​യി​ല്‍നി​ന്നും അ​നു​മ​തി നേ​ടി ന​സീ​മ​ക്ക്​ എ​ക്സി​റ്റ് നേ​ടു​ക​യാ​യി​രു​ന്നു. യാ​ത്രാ​രേ​ഖ​ക​ള്‍ എ​ല്ലാം ശ​രി​യാ​ക്കി ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍ലൈ​ന്‍സ്​ വി​മാ​ന​ത്തി​ൽ അ​വ​രെ ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​ച്ചു.

റി​യാ​ദി​ലെ സ്​​കൂ​ളി​ൽ 10 കൊ​ല്ലം ‘ആ​യ’​യാ​യി ജോ​ലി ചെ​യ്​​ത ശേ​ഷ​മാ​ണ്​ വീ​ട്ടു​വേ​ല​ക്കാ​രി​യു​ടെ വി​സ​യി​ൽ ഇ​വ​ർ നാ​രി​യ​യി​ൽ എ​ത്തി​യ​ത്​. സ്​​പോ​ൺ​സ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ർ​ന്ന്​ മ​റ്റ്​ പ​ല വീ​ടു​ക​ളി​ലേ​ക്കും മാ​റു​ക​യാ​യി​രു​ന്നു.ഇ​തി​നി​ടെ സ്​​പോ​ൺ​സ​ർ ഇ​വ​രെ ഹൂ​റൂ​ബാ​ക്കി. ഹ​ഫ​ര്‍ അ​ല്‍ ബാ​ത്വി​നി​ലെ ഗ​രി​യ ഓ​ല​യ​യി​ലെ വീ​ട്ടി​ലാ​ണ്​ അ​വ​സാ​നം ജോ​ലി നോ​ക്കി​യ​ത്. മ​ക​ള്‍ക്ക് ക​ല്യാ​ണം വ​ന്ന​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ സ്​​പോ​ൺ​സ​ർ നി​യ​മ​ക്കു​രു​ക്കി​ലാ​ക്കി​യ വി​വ​രം അ​റി​യു​ന്ന​ത്.

പ​ഴ​യ സ്പോ​ൺ​സ​റാ​യ സ്ത്രീ ​അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്തു​ത​ന്നെ ഹു​റൂ​ബാ​ക്കി​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ ന​സീ​മ​യെ കൂ​ടാ​തെ​ത​ന്നെ ക​ല്യാ​ണം ന​ട​ത്താ​ൻ ബ​ന്ധു​ക്ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.ജോ​ലി​ചെ​യ്​​തി​രു​ന്ന വീ​ട്ടു​കാ​രു​െ​ട സ​ഹാ​യ​ത്താ​ൽ ദ​മ്മാം ഡീ​പോ​​ർേ​ട്ട​ഷ​ൻ സ​െൻറ​റി​ലെ​ത്തി ഹു​റൂ​ബ്​ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടും വി​ജ​യി​ക്കാ​തെ വ​ന്ന​തോ​ടെ ക​ര​ഞ്ഞു ത​ള​ർ​ന്നി​രു​ന്ന ന​സീ​മ​യെ ജ​യി​ൽ ജീ​വ​ന​ക്കാ​രാ​ണ്​ മ​ല​യാ​ളി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ നാ​സ്​ വ​ക്ക​ത്തി​​െൻറ അ​ടു​ത്തെ​ത്തി​ച്ച​ത്.

മ​ക​ളു​െ​ട നി​ക്കാ​ഹി​ന്​ നാ​ട്ടി​ലെ​ത്ത​ണ​മെ​ന്ന ന​സീ​മ​യു​ടെ ആ​ഗ്ര​ഹ​മ​റി​ഞ്ഞ നാ​സ്​ സ്വ​ന്തം ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ക്കി ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍നി​ന്ന്​ ഔ​ട്ട്‌ പാ​സ് ശ​രി​യാ​ക്കി ത​ര്‍ഹീ​ല്‍ മേ​ധാ​വി​യി​ല്‍നി​ന്നും അ​നു​മ​തി നേ​ടി ന​സീ​മ​ക്ക്​ എ​ക്സി​റ്റ് നേ​ടു​ക​യാ​യി​രു​ന്നു. യാ​ത്രാ​രേ​ഖ​ക​ള്‍ എ​ല്ലാം ശ​രി​യാ​ക്കി ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍ലൈ​ന്‍സ്​ വി​മാ​ന​ത്തി​ൽ അ​വ​രെ ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​ച്ചു.

സ്വ​ദേ​ശി​വ​ത്​​ക​ര​ണം: ക​ഴി​ഞ്ഞ വ​ർ​ഷം ​34,266 വി​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ടു

മ​സ്​​ക​ത്ത്​: സ്വ​ദേ​ശി​ക​വ​ത്​​ക​ര​ണ ന​യ​ങ്ങ​ൾ​ക്ക്​ വേ​ഗ​ത വ​ർ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​ത്​ 34,000ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ​ക്ക്. സ്വ​ദേ​ശി​ക​ൾ​ക്ക്​ ജോ​ലി ഉ​റ​പ്പാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി 87 ത​സ്​​തി​ക​ക​ളി​ൽ താ​ൽ​ക്കാ​ലി​ക വി​സാ വി​ല​ക്ക്​ അ​ട​ക്കം ന​ട​പ​ടി​ക​ൾ​ക്ക്​ ഒ​മാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം തു​ട​ക്ക​മി​ട്ടി​രു​ന്നു.

Image result for job-loss oman

മൊ​ത്തം 34,266 വി​ദേ​ശി​ക​ൾ​ക്കാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന്​ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​തെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​​െൻറ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം രാ​ജ്യ​ത്തെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 18.90 ല​ക്ഷ​മാ​ണ്. 2017 അ​വ​സാ​നം ഇ​ത്​ 19.24 ല​ക്ഷ​മാ​യി​രു​ന്നു. സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും ക​ർ​ക്ക​ശ​മാ​യി തു​ട​ർ​ന്നു​​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്​ വ​ന്നി​ട്ടു​ണ്ട്.

Image result for job-loss oman

സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ലാ​യി തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ എ​ടു​ത്ത ന​യ​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്തെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യാ​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്നെ​ന്ന്​ മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ പ​റ​ഞ്ഞു. ചി​ല ത​സ്​​തി​ക​ക​ളി​ൽ വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ച​ത്​ കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ല​ഭി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ചി​ല വ​ലി​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദേ​ശി​ക​ളും നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യി​ട്ടു​ണ്ട്.

Image result for job-loss oman

വി​ദേ​ശി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം സ​മ്പ​ദ്​​ഘ​ട​ന​ക്ക്​ ഒ​പ്പം സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​യ​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​മെ​ന്ന്​ ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി​യി​ലെ സാ​മ്പ​ത്തി​ക ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി അ​ഹ​മ്മ​ദ്​ അ​ൽ ഹൂ​ത്തി പ​റ​ഞ്ഞു. ഇൗ ​വ​ർ​ഷ​ത്തെ ആ​ദ്യ ആ​റ്​ മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ മ​ട​ങ്ങി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 17 ല​ക്ഷ​ത്തോ​ളം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഒ​മാ​നി​ലു​ള്ള​ത്.

Related image

വ​രു​ന്ന മാ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ പേ​ർ മ​ട​ങ്ങും. വി​ദേ​ശി​ക​ളു​ടെ മ​ട​ക്കം 65,000ത്തി​ല​ധി​കം സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന്​ അ​ൽ ഹൂ​ത്തി പ​റ​ഞ്ഞു.16 ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളും പു​രു​ഷ​ന്മാ​രാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഇ​തി​ൽ 37.5 ശ​ത​മാ​നം പേ​രും നി​ർ​മാ​ണ മേ​ഖ​ല​യി​ലാ​ണ്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. 15.4 ശ​ത​മാ​നം പേ​ർ ഹോ​ൾ​സെ​യി​ൽ ആ​ൻ​ഡ്​​ റീ​െ​ട്ട​യി​ൽ മേ​ഖ​ല​യി​ലും 13.9 ശ​ത​മാ​നം പേ​ർ ഉ​ൽ​​പാ​ദ​ന മേ​ഖ​ല​യി​ലു​മാ​ണ്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്.

job-loss

44.4 ശ​ത​മാ​നം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ഉ​ള്ള​തെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ളി​ൽ കൂ​ടു​ത​ലും ബം​ഗ്ലാ​ദേ​ശി​ക​ളാ​ണ്.ഇ​ന്ത്യ​ക്കാ​ർ ര​ണ്ടാം സ്​​ഥാ​ന​ത്താ​ണ്. 17,234 സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ജോ​ലി ല​ഭി​ച്ച​ത്. നി​ർ​മാ​ണ-​അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​യി​ലാ​ണ്​ ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്.

admin

RELATED ARTICLES
LEAVE A COMMENT