October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

ദുബായ്: പതിനൊന്നുവയസ്സുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ ഇന്ത്യക്കാരൻ (23) അറസ്റ്റിൽ. ദുബായ് അൽബർഷയിലുള്ള താമസക്കെട്ടിടത്തിലെ നീന്തൽക്കുളത്തിൽനിന്ന് പിന്തുടർന്ന് ഫ്ളാറ്റിലേക്ക് കയറിയ അക്രമി കുട്ടിയെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

പീഡനത്തിനുശേഷം കുട്ടിയെ വലിച്ചിഴച്ച് കെട്ടിടത്തിന്റെ അടിയന്തര എക്‌സിറ്റിൽ കൊണ്ടുപോയിട്ടു. സ്വന്തം മൊബൈൽനമ്പർ കുട്ടിയുടെ കൈയിൽ എഴുതിയിടുകയും ചെയ്തു.ജൂൺ ഒന്നിനാണ് ദുബായ് ക്രിമിനൽകോടതി കേസിൽ വാദംകേട്ടത്.

കടയിൽനിന്ന് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്കയച്ച മകളെ കാണാതായതോടെ മാതാവ് തിരക്കിയെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. എന്നാൽ, ബാൽക്കണി വാതിലിന്റെ അറ്റകുറ്റപ്പണിക്കായി എത്തിയതാണ് താനെന്നുപറഞ്ഞ് അക്രമി രക്ഷപ്പെടാൻ ശ്രമിച്ചു.

പോലീസ് പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തായതോടെയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും അതിക്രമംനടത്തിയതിനും ഒരു വർഷത്തെ തടവിനുശേഷം പ്രതിയെ നാടുകടത്തും.

read more news

ഹുറൂബിൽ കുടുങ്ങി ദുരിതത്തിലായ നസീമ ബീഗം നാട്ടിലേക്ക് മടങ്ങി

ദ​മ്മാം: ഹു​റൂ​ബി​​െൻറ ​െക​ണി​യി​ൽ കു​ടു​ങ്ങി നാ​ട്ടി​ലെ​ത്താ​ൻ വ​ഴി കാ​ണാ​ത​ല​ഞ്ഞ വീ​ട്ടു​വേ​ല​ക്കാ​രി​ക്ക്​ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​​െൻറ ഇ​ട​പെ​ട​ൽ തു​ണ​യാ​യി. ആ​ന്ധ്ര​പ്ര​ദേ​ശ് നെ​ല്ലൂ​ര്‍, കോ​വൂ​ര്‍ സ്വ​ദേ​ശി​നി ന​സീ​മ ബീ​ഗം (50) ആ​ണ്​ ദു​രി​ത​കാ​ലം താ​ണ്ടി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ഒ​രു വ്യാ​ഴ​വ​ട്ടം നീ​ണ്ട ന​സീ​മ​യു​ടെ പ്ര​വാ​സ​ത്തി​നാ​ ണ്​ ഇ​തോ​ടെ വി​രാ​മ​മാ​യ​ത്.

fcfd

റി​യാ​ദി​ലെ സ്​​കൂ​ളി​ൽ 10 കൊ​ല്ലം ‘ആ​യ’​യാ​യി ജോ​ലി ചെ​യ്​​ത ശേ​ഷ​മാ​ണ്​ വീ​ട്ടു​വേ​ല​ക്കാ​രി​യു​ടെ വി​സ​യി​ൽ ഇ​വ​ർ നാ​രി​യ​യി​ൽ എ​ത്തി​യ​ത്​. സ്​​പോ​ൺ​സ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ർ​ന്ന്​ മ​റ്റ്​ പ​ല വീ​ടു​ക​ളി​ലേ​ക്കും മാ​റു​ക​യാ​യി​രു​ന്നു.ഇ​തി​നി​ടെ സ്​​പോ​ൺ​സ​ർ ഇ​വ​രെ ഹൂ​റൂ​ബാ​ക്കി. ഹ​ഫ​ര്‍ അ​ല്‍ ബാ​ത്വി​നി​ലെ ഗ​രി​യ ഓ​ല​യ​യി​ലെ വീ​ട്ടി​ലാ​ണ്​ അ​വ​സാ​നം ജോ​ലി നോ​ക്കി​യ​ത്. മ​ക​ള്‍ക്ക് ക​ല്യാ​ണം വ​ന്ന​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ സ്​​പോ​ൺ​സ​ർ നി​യ​മ​ക്കു​രു​ക്കി​ലാ​ക്കി​യ വി​വ​രം അ​റി​യു​ന്ന​ത്.

പ​ഴ​യ സ്പോ​ൺ​സ​റാ​യ സ്ത്രീ ​അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്തു​ത​ന്നെ ഹു​റൂ​ബാ​ക്കി​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ ന​സീ​മ​യെ കൂ​ടാ​തെ​ത​ന്നെ ക​ല്യാ​ണം ന​ട​ത്താ​ൻ ബ​ന്ധു​ക്ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.ജോ​ലി​ചെ​യ്​​തി​രു​ന്ന വീ​ട്ടു​കാ​രു​െ​ട സ​ഹാ​യ​ത്താ​ൽ ദ​മ്മാം ഡീ​പോ​​ർേ​ട്ട​ഷ​ൻ സ​െൻറ​റി​ലെ​ത്തി ഹു​റൂ​ബ്​ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടും വി​ജ​യി​ക്കാ​തെ വ​ന്ന​തോ​ടെ ക​ര​ഞ്ഞു ത​ള​ർ​ന്നി​രു​ന്ന ന​സീ​മ​യെ ജ​യി​ൽ ജീ​വ​ന​ക്കാ​രാ​ണ്​ മ​ല​യാ​ളി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ നാ​സ്​ വ​ക്ക​ത്തി​​െൻറ അ​ടു​ത്തെ​ത്തി​ച്ച​ത്.

മ​ക​ളു​െ​ട നി​ക്കാ​ഹി​ന്​ നാ​ട്ടി​ലെ​ത്ത​ണ​മെ​ന്ന ന​സീ​മ​യു​ടെ ആ​ഗ്ര​ഹ​മ​റി​ഞ്ഞ നാ​സ്​ സ്വ​ന്തം ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ക്കി ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍നി​ന്ന്​ ഔ​ട്ട്‌ പാ​സ് ശ​രി​യാ​ക്കി ത​ര്‍ഹീ​ല്‍ മേ​ധാ​വി​യി​ല്‍നി​ന്നും അ​നു​മ​തി നേ​ടി ന​സീ​മ​ക്ക്​ എ​ക്സി​റ്റ് നേ​ടു​ക​യാ​യി​രു​ന്നു. യാ​ത്രാ​രേ​ഖ​ക​ള്‍ എ​ല്ലാം ശ​രി​യാ​ക്കി ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍ലൈ​ന്‍സ്​ വി​മാ​ന​ത്തി​ൽ അ​വ​രെ ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി​ച്ചു.

സ്വ​ദേ​ശി​വ​ത്​​ക​ര​ണം: ക​ഴി​ഞ്ഞ വ​ർ​ഷം ​34,266 വി​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ടു

മ​സ്​​ക​ത്ത്​: സ്വ​ദേ​ശി​ക​വ​ത്​​ക​ര​ണ ന​യ​ങ്ങ​ൾ​ക്ക്​ വേ​ഗ​ത വ​ർ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​ത്​ 34,000ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ​ക്ക്. സ്വ​ദേ​ശി​ക​ൾ​ക്ക്​ ജോ​ലി ഉ​റ​പ്പാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി 87 ത​സ്​​തി​ക​ക​ളി​ൽ താ​ൽ​ക്കാ​ലി​ക വി​സാ വി​ല​ക്ക്​ അ​ട​ക്കം ന​ട​പ​ടി​ക​ൾ​ക്ക്​ ഒ​മാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം തു​ട​ക്ക​മി​ട്ടി​രു​ന്നു.

Image result for job-loss oman

മൊ​ത്തം 34,266 വി​ദേ​ശി​ക​ൾ​ക്കാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന്​ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​തെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​​െൻറ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം രാ​ജ്യ​ത്തെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 18.90 ല​ക്ഷ​മാ​ണ്. 2017 അ​വ​സാ​നം ഇ​ത്​ 19.24 ല​ക്ഷ​മാ​യി​രു​ന്നു. സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും ക​ർ​ക്ക​ശ​മാ​യി തു​ട​ർ​ന്നു​​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്​ വ​ന്നി​ട്ടു​ണ്ട്.

Image result for job-loss oman

സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ലാ​യി തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ എ​ടു​ത്ത ന​യ​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്തെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യാ​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്നെ​ന്ന്​ മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ പ​റ​ഞ്ഞു. ചി​ല ത​സ്​​തി​ക​ക​ളി​ൽ വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ച​ത്​ കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ല​ഭി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ചി​ല വ​ലി​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദേ​ശി​ക​ളും നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യി​ട്ടു​ണ്ട്.

Image result for job-loss oman

വി​ദേ​ശി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം സ​മ്പ​ദ്​​ഘ​ട​ന​ക്ക്​ ഒ​പ്പം സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​യ​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​മെ​ന്ന്​ ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി​യി​ലെ സാ​മ്പ​ത്തി​ക ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി അ​ഹ​മ്മ​ദ്​ അ​ൽ ഹൂ​ത്തി പ​റ​ഞ്ഞു. ഇൗ ​വ​ർ​ഷ​ത്തെ ആ​ദ്യ ആ​റ്​ മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ മ​ട​ങ്ങി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 17 ല​ക്ഷ​ത്തോ​ളം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഒ​മാ​നി​ലു​ള്ള​ത്.

Related image

വ​രു​ന്ന മാ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ പേ​ർ മ​ട​ങ്ങും. വി​ദേ​ശി​ക​ളു​ടെ മ​ട​ക്കം 65,000ത്തി​ല​ധി​കം സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന്​ അ​ൽ ഹൂ​ത്തി പ​റ​ഞ്ഞു.16 ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളും പു​രു​ഷ​ന്മാ​രാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഇ​തി​ൽ 37.5 ശ​ത​മാ​നം പേ​രും നി​ർ​മാ​ണ മേ​ഖ​ല​യി​ലാ​ണ്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. 15.4 ശ​ത​മാ​നം പേ​ർ ഹോ​ൾ​സെ​യി​ൽ ആ​ൻ​ഡ്​​ റീ​െ​ട്ട​യി​ൽ മേ​ഖ​ല​യി​ലും 13.9 ശ​ത​മാ​നം പേ​ർ ഉ​ൽ​​പാ​ദ​ന മേ​ഖ​ല​യി​ലു​മാ​ണ്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്.

job-loss

44.4 ശ​ത​മാ​നം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ഉ​ള്ള​തെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ളി​ൽ കൂ​ടു​ത​ലും ബം​ഗ്ലാ​ദേ​ശി​ക​ളാ​ണ്.ഇ​ന്ത്യ​ക്കാ​ർ ര​ണ്ടാം സ്​​ഥാ​ന​ത്താ​ണ്. 17,234 സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ജോ​ലി ല​ഭി​ച്ച​ത്. നി​ർ​മാ​ണ-​അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​യി​ലാ​ണ്​ ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്.

admin

RELATED ARTICLES
LEAVE A COMMENT