October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

ദുബായ് ; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ റാഫിളില്‍ 1 മില്യണ്‍ ഡോളര്‍ (ഏകദേശം 7 കോടിയിലേറെ ഇന്ത്യന്‍ രൂപ) വീതം സ്വന്തമാക്കി രണ്ട് ഇന്ത്യന്‍ പ്രവാസികള്‍. ഇന്നു നടന്ന നറുക്കെടുപ്പില്‍ അബുദാബിയിൽ ജോലി ചെയ്യുന്ന ശ്രീ സുനിൽ ശ്രീധരൻ, ചെന്നൈ സ്വദേശിയായ ബിസിനസുകാരൻ ലളിത് ശർമ എന്നിവർക്ക് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) വീതം സമ്മാനം ലഭിച്ചു.

Lalit Sharma

310 –ാം സീരീസിലെ 4638 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. 310 –ാം സീരീസിലെ 4638 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. എന്നാൽ, മലയാളിയാണെന്ന് സംശയിക്കുന്ന ഇദ്ദേഹവുമായി ബന്ധപ്പെടാൻ അധികൃതർ ഇതുവരെ സാധിച്ചിട്ടില്ല. 311–ാം സീരീസിലെ 3743 നമ്പർ ടിക്കറ്റാണ് ലളിത് ശർമയ്ക്ക് ഭാഗ്യമായത്. ഇത് രണ്ടാം തവണയാണ് ലളിത് ശർമ ഓൺലൈൻ വഴി ടിക്കറ്റെടുക്കുന്നത്.

Image result for This Indian tourist just won $1 million in a Dubai raffle

ഈ സന്തോഷ വാർത്ത വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് തടിയുടെയും പ്ലൈവുഡിന്റെയും ബിസിനസ് നടത്തുന്ന ലളിത് ശർമ പ്രതികരിച്ചു. സമ്മാന തുകകൊണ്ട് ബിസിനസ് വ്യാപിപ്പിക്കണം. കുടുംബത്തെ സഹായിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പണം നീക്കിവയ്ക്കുകയും ചെയ്യും.

Image result for This Indian tourist just won $1 million in a Dubai raffle

ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ട് അദ്ദേഹം വ്യക്തമാക്കി.മറ്റൊരു നറുക്കെടുപ്പിൽ ഭാഗ്യശാലികളായ രണ്ടുപേർക്ക് ആഡംബര വാഹനങ്ങൾ സമ്മാനമായി ലഭിച്ചു. ഇബ്രാഹിം ബിത്താർ എന്ന അമേരിക്കക്കാരന് ഓഡി ക്യൂ8 3.0 സീരിസ് കാറും ജുമ മുഹമ്മദ് അബ്ദുല്ല എന്ന സ്വദേശി യുവാവിന് ഇന്ത്യൻ സ്കോട്ട് മോട്ടോർബൈക്കുമാണ് ലഭിച്ചത്.

Image result for dubai duty free indian

read more news

അബുദാബി ടോള്‍: രജിസ്‌ട്രേഷന്‍ തുടങ്ങി,അറിയേണ്ടതെല്ലാം ..!

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ബൂ​ദ​ബി: ഒ​ക്​​ടോ​ബ​ർ 15 മു​ത​ൽ അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ൽ ടോ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​വു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി എ​മി​റേ​റ്റി​ന്​ പു​റ​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ടോ​ൾ സൈ​ൻ അ​പ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​യി. ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സ​​െൻറ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത വെ​ബ്പേ​ജ് https://itps.itc.gov.ae/ വ​ഴി വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​വ​രു​ടെ എ​മി​റേ​റ്റ്‌​സ് ഐ​ഡി കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ, ന​മ്പ​ർ പ്ലേ​റ്റ് വി​വ​ര​ങ്ങ​ൾ, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ എ​ന്നി​വ ന​ൽ​കി അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കാ​നാ​വും.

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ ന​ട​പ്പാ​ക്കു​ന്ന ടോ​ൾ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന വെ​ബ്പേ​ജാ​ണി​ത്. ഒ​രു വാ​ഹ​നം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ന് 100 ദി​ർ​ഹ​മാ​ണ് ഫീ​സ്. ഇ​തി​ൽ 50 ദി​ർ​ഹം ഉ​പ​ഭോ​ക്താ​വി​​​െൻറ അ​ക്കൗ​ണ്ടി​ൽ ക്രെ​ഡി​റ്റ് ചെ​യ്യും. റോ​ഡ് ടോ​ൾ അ​ട​ക്കു​മ്പോ​ൾ ഈ ​തു​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​ട​ക്കി ന​ൽ​കും.അ​ബൂ​ദ​ബി​ക്ക് പു​റ​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​വ​ശ്യ​മു​ള്ളൂ.

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ബൂ​ദ​ബി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​നം സൈ​ൻ അ​പ്പ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് സ്വ​യം രൂ​പ​ക​ൽ​പ​ന ചെ​യ്ത ഒ​രു അ​ക്കൗ​ണ്ട് ഉ​ണ്ടെ​ന്ന് ഉ​പ​ഭോ​ക്താ​വി​നെ വെ​ബ്പേ​ജി​ൽ അ​റി​യി​ക്കു​ന്നു. ടോ​ൾ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ബൂ​ദ​ബി പൊ​ലീ​സി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​ർ ലോ​ഗി​ൻ ചെ​യ്യാ​നു​ള്ള അ​ക്കൗ​ണ്ടി​ൽ വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​സ്.​എം.​എ​സ് സ​ന്ദേ​ശം ല​ഭി​ക്കും.

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ബൂ​ദ​ബി​ക്കു പു​റ​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ ടോ​ൾ​ഗേ​റ്റ് പ്രാ​ബ​ല്യ​ത്തി​ലാ​വും മു​മ്പ് സൈ​ൻ അ​പ് ചെ​യ്യേ​ണ്ട​ത് വ​ള​രെ അ​ത്യ​ന്താ​പേ​ക്ഷി​ത​മെ​ന്ന് അ​ധി​കൃ​ത​ർ. സൈ​ൻ അ​പ് ചെ​യ്യാ​ത്ത​പ​ക്ഷം പി​ഴ ബാ​ധ​ക​മാ​കും. ടോ​ൾ ഗേ​റ്റ് ക​ട​ക്കു​ന്ന​തി​ന് 10 ദി​വ​സം മു​മ്പോ അ​തി​നു ശേ​ഷ​മോ വാ​ഹ​നം ര​ജി​സ്​​റ്റ​ർ ചെ​യ്തി​രി​ക്ക​ണം. 10 ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡി​ന് ശേ​ഷം ആ​ദ്യ ദി​വ​സം 100 ദി​ർ​ഹം, ര​ണ്ടാം ദി​വ​സം 200 ദി​ർ​ഹം, മൂ​ന്നാം ദി​വ​സം 400 ദി​ർ​ഹം എ​ന്ന നി​ല​യി​ൽ പ​ര​മാ​വ​ധി 10,000 ദി​ർ​ഹം വ​രെ പി​ഴ ഈ​ടാ​ക്കും.

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ബൂ​ദ​ബി​ക്ക് പു​റ​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് ടോ​പ്പ് അ​പ്പ് ചെ​യ്യാ​ൻ അ​ഞ്ച് ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡ് അ​നു​വ​ദി​ക്കും. ഇ​തി​നു​ശേ​ഷം പ്ര​തി​ദി​നം 50 ദി​ർ​ഹം വീ​തം പി​ഴ ബാ​ധ​ക​മാ​യി​രി​ക്കും. എ​ന്നാ​ൽ അ​ബൂ​ദ​ബി​യി​ലെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് വ​ർ​ഷ​ത്തി​ൽ അ​വ​രു​ടെ വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ൻ സ​മ​യ​ത്ത് ടോ​ൾ അ​ട​ക്കാ​നാ​വും.

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ബൂ​ദ​ബി ​െഎ​ല​ൻ​ഡി​നെ പ്ര​ധാ​ന ഭൂ​പ്ര​ദേ​ശ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നാ​ല് പാ​ല​ങ്ങ​ളി​ലാ​ണ് ടോ​ൾ​ഗേ​റ്റ് ഒ​ക്​​ടോ​ബ​ർ 15 മു​ത​ൽ ന​ട​പ്പാ​വു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ അ​ൽ മ​ക്ത ബ്രി​ഡ്ജ്, മു​സ​ഫ ബ്രി​ഡ്ജ്, ശൈ​ഖ്​ ഖ​ലീ​ഫ ബ്രി​ഡ്ജ്, ശൈ​ഖ് സാ​യി​ദ് ബ്രി​ഡ്ജ് എ​ന്നീ നാ​ല് പാ​ല​ങ്ങ​ളി​ലാ​ണ് ടോ​ൾ ഗേ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ൽ​നി​ന്ന് വെ​ളി​യി​ലേ​ക്കും പു​റ​ത്തു​നി​ന്ന് അ​ബൂ​ദ​ബി സി​റ്റി​യി​ലേ​ക്കും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ടോ​ൾ അ​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും. വെ​ളു​ത്ത നി​റ​മു​ള്ള ടോ​ൾ ഗേ​റ്റു​ക​ൾ ഈ ​നാ​ല് പാ​ല​ങ്ങ​ൾ​ക്കു സ​മീ​പ​വും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ശ​നി മു​ത​ൽ വ്യാ​ഴം വ​രെ ടോ​ൾ ഗേ​റ്റ് മു​റി​ച്ചു​ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് നാ​ല് ദി​ർ​ഹം ടോ​ൾ ഈ​ടാ​ക്കും. വെ​ള്ളി​യാ​ഴ്ച​യും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ലും ടോ​ൾ ഗേ​റ്റ് ക​ട​ക്കു​മ്പോ​ൾ ര​ണ്ട് ദി​ർ​ഹം ഇൗ​ടാ​ക്കും. പ്ര​തി​ദി​നം പ​ര​മാ​വ​ധി ടോ​ൾ ഒ​രു വാ​ഹ​ന​ത്തി​ന് 16 ദി​ർ​ഹ​മാ​യി​രി​ക്കും. ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ച്​ മു​ത​ൽ ഏ​ഴ്​ വ​രെ​യു​മാ​ണ് തി​ര​ക്കേ​റി​യ സ​മ​യ​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

Image result for Here’s how to register your Dubai car for Abu Dhabi toll gates

സ്വ​ദേ​ശി​വ​ത്​​ക​ര​ണം: ക​ഴി​ഞ്ഞ വ​ർ​ഷം ​34,266 വി​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ടു

മ​സ്​​ക​ത്ത്​: സ്വ​ദേ​ശി​ക​വ​ത്​​ക​ര​ണ ന​യ​ങ്ങ​ൾ​ക്ക്​ വേ​ഗ​ത വ​ർ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​ത്​ 34,000ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ​ക്ക്. സ്വ​ദേ​ശി​ക​ൾ​ക്ക്​ ജോ​ലി ഉ​റ​പ്പാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി 87 ത​സ്​​തി​ക​ക​ളി​ൽ താ​ൽ​ക്കാ​ലി​ക വി​സാ വി​ല​ക്ക്​ അ​ട​ക്കം ന​ട​പ​ടി​ക​ൾ​ക്ക്​ ഒ​മാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം തു​ട​ക്ക​മി​ട്ടി​രു​ന്നു.

Image result for job-loss oman

മൊ​ത്തം 34,266 വി​ദേ​ശി​ക​ൾ​ക്കാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന്​ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​തെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​​െൻറ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം രാ​ജ്യ​ത്തെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 18.90 ല​ക്ഷ​മാ​ണ്. 2017 അ​വ​സാ​നം ഇ​ത്​ 19.24 ല​ക്ഷ​മാ​യി​രു​ന്നു. സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും ക​ർ​ക്ക​ശ​മാ​യി തു​ട​ർ​ന്നു​​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്​ വ​ന്നി​ട്ടു​ണ്ട്.

Image result for job-loss oman

സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ലാ​യി തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ എ​ടു​ത്ത ന​യ​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്തെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യാ​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്നെ​ന്ന്​ മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ പ​റ​ഞ്ഞു. ചി​ല ത​സ്​​തി​ക​ക​ളി​ൽ വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ച​ത്​ കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ല​ഭി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ചി​ല വ​ലി​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദേ​ശി​ക​ളും നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യി​ട്ടു​ണ്ട്.

Image result for job-loss oman

വി​ദേ​ശി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം സ​മ്പ​ദ്​​ഘ​ട​ന​ക്ക്​ ഒ​പ്പം സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​യ​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​മെ​ന്ന്​ ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി​യി​ലെ സാ​മ്പ​ത്തി​ക ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി അ​ഹ​മ്മ​ദ്​ അ​ൽ ഹൂ​ത്തി പ​റ​ഞ്ഞു. ഇൗ ​വ​ർ​ഷ​ത്തെ ആ​ദ്യ ആ​റ്​ മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ മ​ട​ങ്ങി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 17 ല​ക്ഷ​ത്തോ​ളം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഒ​മാ​നി​ലു​ള്ള​ത്.

Related image

വ​രു​ന്ന മാ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ പേ​ർ മ​ട​ങ്ങും. വി​ദേ​ശി​ക​ളു​ടെ മ​ട​ക്കം 65,000ത്തി​ല​ധി​കം സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന്​ അ​ൽ ഹൂ​ത്തി പ​റ​ഞ്ഞു.16 ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളും പു​രു​ഷ​ന്മാ​രാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഇ​തി​ൽ 37.5 ശ​ത​മാ​നം പേ​രും നി​ർ​മാ​ണ മേ​ഖ​ല​യി​ലാ​ണ്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. 15.4 ശ​ത​മാ​നം പേ​ർ ഹോ​ൾ​സെ​യി​ൽ ആ​ൻ​ഡ്​​ റീ​െ​ട്ട​യി​ൽ മേ​ഖ​ല​യി​ലും 13.9 ശ​ത​മാ​നം പേ​ർ ഉ​ൽ​​പാ​ദ​ന മേ​ഖ​ല​യി​ലു​മാ​ണ്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്.

job-loss

44.4 ശ​ത​മാ​നം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ഉ​ള്ള​തെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ളി​ൽ കൂ​ടു​ത​ലും ബം​ഗ്ലാ​ദേ​ശി​ക​ളാ​ണ്.ഇ​ന്ത്യ​ക്കാ​ർ ര​ണ്ടാം സ്​​ഥാ​ന​ത്താ​ണ്. 17,234 സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ജോ​ലി ല​ഭി​ച്ച​ത്. നി​ർ​മാ​ണ-​അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​യി​ലാ​ണ്​ ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്.

admin

RELATED ARTICLES
LEAVE A COMMENT