October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

അബുദാബി•ഇലക്ട്രോണിക് സിഗരറ്റുകൾക്കും മധുരപാനീയങ്ങൾക്കുമുള്ള പുതിയ സെലക്ടീവ് നികുതി ഈ വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു.എഇ പ്രഖ്യാപിച്ചു.ഇ-സിഗരറ്റിനും മധുരമുള്ള പാനീയങ്ങൾക്കും പുതിയ സെലക്ടീവ് ടാക്സ് 2019 ഡിസംബർ 1 മുതൽ ബാധകമാക്കുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചതായി വാം റിപ്പോർട്ട് ചെയ്തു.

Image result for selective-tax-does-not-apply-juices

ആരോഗ്യത്തിനു ഹാനികരമായ പാനീയങ്ങൾക്ക് കൂടുതൽ നികുതി ഈടാക്കാനുള്ള ജി.സി.സി രാജ്യങ്ങളുടെ തീരുമാനത്തിൻറെ ഭാഗമായാണ് പുതിയ നീക്കം.

രണ്ട് കാബിനറ്റുകളുടെയും ധനമന്ത്രാലയത്തിന്റെയും തീരുമാനം അനുസരിച്ച് ഇ-സ്മോക്കിംഗ് ഉപകരണങ്ങളുടെയും അതിന്റെ ദ്രാവകങ്ങളുടെയും എല്ലാ നിർമ്മാതാക്കളും ഇറക്കുമതിക്കാരും മധുരമുള്ള പാനീയങ്ങളും അതോറിറ്റിയുടെ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് എഫ്‌.ടി.‌എ കൂട്ടിച്ചേർത്തു.രജിസ്ട്രേഷൻ പ്രക്രിയകൾ പൂർത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

Image result for selective-tax-does-not-apply-juices

കസ്റ്റംസ് ഇറക്കുമതി എച്ച്.എസ്. കോഡ് 85437031, 85437032, 85437039 പട്ടികയിൽ വരുന്ന നിക്കോട്ടിനും പുകയിലയും അടങ്ങിയതോ അല്ലാത്തതോ ആയ എല്ലാ ഇലക്‌േട്രാണിക് പുകവലി ഉപകരണങ്ങളും ഇതിലുൾപ്പെടും.

അതുപോലെതന്നെ നിക്കോട്ടിൻ അടങ്ങിയതോ അല്ലാത്തതോ ആയ ഇ-സിഗരറ്റിനുള്ളിൽ ഉപയോഗിക്കുന്ന ദ്രാവകത്തിനും വിലകൂടും. അധികമായി പഞ്ചസാര ചേർത്ത് മധുരം കൂട്ടിയ പാനീയങ്ങൾ, ജെല്ലുകൾ, പൊടികൾ, സത്തുകൾ എന്നിവയ്ക്കും വിലകൂടും.

ഖത്തറിൽ 2019 ജനുവരി ഒന്ന് മുതൽ സിഗരറ്റിനു 100 ശതമാനവും, മധുര പാനീയങ്ങൾക്ക് 50 ശതമാനവും അധിക നികുതി ഏർപ്പെടുത്തിയിരുന്നു.

സൗദിയില്‍ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് അധിക നികുതി

റിയാദ് – നൂറു ശതമാനവും പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് തയാറാക്കുന്ന ജ്യൂസുകൾക്ക് സെലക്ടീവ് ടാക്‌സ് ബാധകമല്ലെന്ന് സകാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി. പഞ്ചസാരയും മധുരം നൽകുന്ന മറ്റു പദാർഥങ്ങളും ചേർക്കുന്ന പാനീയങ്ങൾക്കു മാത്രമാണ് സെലക്ടീവ് ടാക്‌സ് ബാധകമാക്കുക.

കുടിക്കുന്നതിന് തയാറാക്കുന്ന പാനീയങ്ങൾക്കു മാത്രമല്ല, പാനീയങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന പൗഡറുകൾ, സാന്ദ്രീകൃത ലായനികൾ, ജെൽ, മറ്റു ഉൽപന്നങ്ങൾ എന്നവക്കെല്ലാം നികുതി ബാധകമായിരിക്കും. മധുരം ചേർത്ത പാനീയങ്ങൾക്ക് 50 ശതമാനം അധിക നികുതിയാണ് ബാധകമാക്കുന്നത്.

Image result for selective-tax-does-not-apply-juices

ഇത് ഡിസംബർ ഒന്നു മുതൽ നിലവിൽവരും. പഞ്ചസാരയും മധുരം നൽകുന്ന മറ്റു പദാർഥങ്ങളും ചേർക്കാത്ത ജ്യൂസുകൾ, മധുരം ചേർക്കാതെ ദ്രാവകരൂപത്തിലുള്ള വസ്തുക്കൾ കൂട്ടിച്ചേർത്തുണ്ടാക്കുന്ന റെഡിമെയ്ഡ് പാനീയങ്ങൾ, പാൽ, പാലുൽപന്നങ്ങൾ, 75 ശതമാനത്തിൽ കുറയാത്ത പാൽ ചേർത്ത മറ്റു പാനീയങ്ങൾ, സോയാ ഡ്രിങ്ക് പോലെ പച്ചക്കറി സ്രോതസ്സുകളിൽനിന്ന് നിർമിക്കുന്ന ബദൽ പാൽ 75 ശതമാനത്തിൽ കുറയാതെ അടങ്ങിയ പാനീയങ്ങൾ എന്നിവക്കൊന്നും അധിക നികുതി ബാധകമായിരിക്കില്ല.

Image result for selective-tax-does-not-apply-juices

ബേബി ഫുഡ്, മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡയറ്റ് ഫുഡുകൾ, പോഷകാഹാര, മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാനീയങ്ങൾ-സാന്ദ്രീകൃത ലായനികൾ എന്നിവക്കും സെലക്ടീവ് ടാക്‌സ് ബാധകമായിരിക്കില്ല. സൗദിയിൽ 2017 ജൂൺ പതിനൊന്നു മുതലാണ് സെലക്ടീവ് ടാക്‌സ് നിലവിൽ വന്നത്. ചില്ലറ വിൽപന വിലയുടെ അടിസ്ഥാനത്തിലാണ് ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള അധിക നികുതി കണക്കാക്കുന്നത്.

Image result for selective-tax-does-not-apply-juices

സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും 100 ശതമാനവും ശീതളപാനീയങ്ങൾക്ക് 50 ശതമാനവുമാണ് അധിക നികുതി ബാധകമാക്കിയിരിക്കുന്നത്. സെലക്ടീവ് ടാക്‌സ് നടപ്പാക്കിയ ശേഷം ഹാനികരമായ ഉൽപങ്ങളുടെ ഇറക്കുമതിയും വിൽപനയും വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. സെലക്ടീവ് ടാക്‌സ് നിയമം ലംഘിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തുകയോ ആറു മാസത്തേക്ക് ലൈസൻസ് മരവിപ്പിക്കുകയോ ചെയ്യുന്നതിന് സകാത്ത്, നികുതി അതോറിറ്റി അംഗീകരിച്ച നിയമാവലി അനുശാസിക്കുന്നു.

Image result for selective-tax-does-not-apply-juices

ആദ്യത്തെ നിയമ ലംഘത്തിന് ശിക്ഷ പ്രഖ്യാപിച്ച് മൂന്നു വർഷത്തിനകം നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ ശിക്ഷ ലഭിക്കുക. നിയമാനുസൃത സമയത്തിനകം നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് കാലതാമസം വരുത്തുന്ന ഓരോ മുപ്പതു ദിവസത്തിനും അഞ്ചു ശതമാനം തോതിൽ പിഴ ചുമത്തും. പരമാവധി 25 ശതമാനം വരെയാണ് ഇങ്ങനെ പിഴ ചുമത്തുക. നിശ്ചിത സമയത്തിനകം നികുതി അടക്കാത്തവർക്കും പിഴ ചുമത്തും.

Image result for selective-tax-does-not-apply-juices

മുപ്പതു ദിവസം വരെ കാലതാമസം വരുത്തുവർക്ക് അഞ്ചു ശതമാനവും മുപ്പതു മുതൽ അറുപതു ദിവസം വരെ വൈകിക്കുന്നവർക്ക് പത്തു ശതമാനവും അറുപതു മുതൽ തൊണ്ണൂറു ദിവസം വരെ കാലതാമസം വരുത്തുന്നവർക്ക് പതിനഞ്ചു ശതമാനവും 90 മുതൽ 120 ദിവസം വരെ കാലതാമസം വരുത്തുന്നവർക്ക് 20 ശതമാനവും 120 ദിവസത്തിലധികം വൈകിക്കുന്നവർക്ക് 25 ശതമാനവും ആണ് പിഴ ചുമത്തുക.

Image result for selective-tax

നികുതി വെട്ടിക്കുന്നതിന് ശ്രമിച്ച് സെലക്ടീവ് ടാക്‌സ് ബാധകമായ ഉൽപന്നങ്ങൾ നിയമ വിരുദ്ധമായി സൗദിയിൽ പ്രവേശിപ്പിക്കുന്നവർക്കും സൗദിയിൽ നിന്ന് പുറത്തേക്ക് കടത്തുന്നതിന് ശ്രമിക്കുന്നവർക്കും ഇത്തരം ഉൽപന്നങ്ങളുടെ ഉൽപാദനം, സംഭരണം, നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ രേഖകളും റിട്ടേണുകളും സമർപ്പിക്കുന്നവർക്കും നിയമാനുസൃതം അടക്കേണ്ട നികുതി തുകക്ക് തുല്യമായ തുക പിഴ ചുമത്തും.

ഇതേ നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് നികുതി വെട്ടിപ്പിന് ശ്രമിച്ച ഉൽപന്നങ്ങളുടെ വിലയുടെ മൂന്നിരട്ടിക്ക് തുല്യമായ തുക പിഴ ചുമത്തും. സകാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കുന്നതിന് കാലതാമസം വരുത്തുന്നവർക്ക് ഓരോ ദിവസത്തിനും ആയിരം റിയാൽ തോതിൽ പരമാവധി അര ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതിനും നിയമം അനുശാസിക്കുന്നു.

പ്രധാന മേഖലകളിൽ 20,000 തൊഴിലവസരങ്ങൾ;സ്വകാര്യ മേഖലയിലെ 160 തസ്തികകള്‍ സ്വദേശികള്‍ക്ക് മു​ൻ​ഗ​ണ​ന

ദു​ബൈ: ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ മാ​ന്യ​മാ​യ ജോ​ലി ഉ​റ​പ്പാ​ക്കു​ക എ​ന്ന പ്ര​ഖ്യാ​പി​ത ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി യു.​എ.​ഇ മ​ന്ത്രി​സ​ഭ​േ​യാ​ഗം. ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തി​ൽ ന​ൽ​കി​യ പു​തു​കാ​ല സ​ന്ദേ​ശ​ത്തി​ൽ​ത​ന്നെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ്രാ​മു​ഖ്യം വി​ശ​ദീ​ക​രി​ച്ചി​രു​ന്ന യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം പൂ​ർ​ണ​മാ​യും ഇൗ ​അ​ജ​ണ്ട​യാ​വും ച​ർ​ച്ച​ചെ​യ്യു​ക എ​ന്ന്​ നേ​​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Image result for uae-cabinet-to-boost-emiratisation-attempts

സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ 20,000 ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ ജോ​ലി ഉ​റ​പ്പാ​ക്കാ​നാ​ണ്​ ഇ​ന്ന​ലെ ശൈ​ഖ്​ മു​ഹ​മ്മ​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ മു​ഖ്യ​മാ​യും തീ​രു​മാ​നി​ച്ച​ത്. ബാ​ങ്കി​ങ്, ഏ​വി​യേ​ഷ​ൻ, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മൂ​ന്നു വ​ർ​ഷം​കൊ​ണ്ടാ​ണ്​ ഇ​ത്ര​യ​ധി​കം ജോ​ലി​ക​ൾ ല​ഭ്യ​മാ​ക്കു​ക. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സൂ​പ്പ​ർ​വൈ​സ​ർ, ഭ​ര​ണ​ത​ല ജോ​ലി​ക​ൾ ഇ​മ​റാ​ത്തി​ക​ൾ​ക്കു​ മാ​ത്ര​മാ​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 160 സ്​​ഥാ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കും.

NAT_181227-Ministry-of-Human-Resources-and-Emiratisation-(Read-Only)

പ​ദ്ധ​തി​യു​ടെ പ്രാ​യോ​ഗി​ക​വ​ത്​​ക​ര​ണ​ത്തി​ന്​ 10 തീ​രു​മാ​ന​ങ്ങ​ൾ മ​ന്ത്രി​സ​ഭ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ഫെ​ഡ​റ​ൽ ത​ല​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ൾ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ സം​യോ​ജി​പ്പി​ക്കു​ക​യും സാ​മ്പ​ത്തി​ക​മാ​യി സ​ർ​ക്കാ​ർ പി​ന്തു​ണ​യേ​കു​ക​യും​ ചെ​യ്യും. 18,000 പൗ​ര​ന്മാ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന്​ 300 ദ​ശ​ല​ക്ഷം ദി​ർ​ഹം നീ​ക്കി​വെ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. നി​കു​തി വ​രു​മാ​ന​ത്തി​ൽ​നി​ന്നു​ള്ള ഒ​രു ഭാ​ഗ​വും സ്വ​കാ​ര്യ മേ​ഖ​ല​യി​െ​ല തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ ചെ​ല​വി​ടും.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലേ​തി​ന്​ ത​ത്തു​ല്യ​മാ​ക്കാ​നും പെ​ൻ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്താ​നും നി​യ​മ​ഭേ​ദ​ഗ​തി​യും ഒ​രു​ക്കും. എ​ന്നാ​ൽ, ഏ​വ​രെ​യും തു​റ​ന്ന മ​ന​സ്സോ​ടെ ഇ​രു ക​ര​ങ്ങ​ളും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന രാ​ഷ്​​ട്ര​മാ​യി യു.​എ.​ഇ തു​ട​രു​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​തി​ഭ​ക​ളെ എ​ല്ലാ മേ​ഖ​ല​യി​ലേ​ക്കും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും വൈ​വി​ധ്യ​മാ​ർ​ന്ന സ​മ്പ​ദ്​​വ്യ​വ​സ്​​ഥ പൗ​ര​ന്മാ​ർ​ക്കും രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ർ​ക്കും വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അബുദാബി ടോള്‍: രജിസ്‌ട്രേഷന്‍,അറിയേണ്ടതെല്ലാം ..!

അ​ബൂ​ദ​ബി: ഒ​ക്​​ടോ​ബ​ർ 15 മു​ത​ൽ അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ൽ ടോ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​വു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി എ​മി​റേ​റ്റി​ന്​ പു​റ​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ടോ​ൾ സൈ​ൻ അ​പ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​യി.

Image result for Here’s how to register your Dubai car for Abu Dhabi toll gates

ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സ​​െൻറ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത വെ​ബ്പേ​ജ് https://itps.itc.gov.ae/ വ​ഴി വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​വ​രു​ടെ എ​മി​റേ​റ്റ്‌​സ് ഐ​ഡി കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ, ന​മ്പ​ർ പ്ലേ​റ്റ് വി​വ​ര​ങ്ങ​ൾ, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ എ​ന്നി​വ ന​ൽ​കി അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കാ​നാ​വും. അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ ന​ട​പ്പാ​ക്കു​ന്ന ടോ​ൾ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന വെ​ബ്പേ​ജാ​ണി​ത്.

Image result for Here’s how to register your Dubai car for Abu Dhabi toll gates

ഒ​രു വാ​ഹ​നം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ന് 100 ദി​ർ​ഹ​മാ​ണ് ഫീ​സ്. ഇ​തി​ൽ 50 ദി​ർ​ഹം ഉ​പ​ഭോ​ക്താ​വി​​​െൻറ അ​ക്കൗ​ണ്ടി​ൽ ക്രെ​ഡി​റ്റ് ചെ​യ്യും. റോ​ഡ് ടോ​ൾ അ​ട​ക്കു​മ്പോ​ൾ ഈ ​തു​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​ട​ക്കി ന​ൽ​കും.അ​ബൂ​ദ​ബി​ക്ക് പു​റ​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​വ​ശ്യ​മു​ള്ളൂ.

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ബൂ​ദ​ബി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​നം സൈ​ൻ അ​പ്പ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് സ്വ​യം രൂ​പ​ക​ൽ​പ​ന ചെ​യ്ത ഒ​രു അ​ക്കൗ​ണ്ട് ഉ​ണ്ടെ​ന്ന് ഉ​പ​ഭോ​ക്താ​വി​നെ വെ​ബ്പേ​ജി​ൽ അ​റി​യി​ക്കു​ന്നു. ടോ​ൾ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ബൂ​ദ​ബി പൊ​ലീ​സി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​ർ ലോ​ഗി​ൻ ചെ​യ്യാ​നു​ള്ള അ​ക്കൗ​ണ്ടി​ൽ വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​സ്.​എം.​എ​സ് സ​ന്ദേ​ശം ല​ഭി​ക്കും.

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ബൂ​ദ​ബി​ക്കു പു​റ​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ ടോ​ൾ​ഗേ​റ്റ് പ്രാ​ബ​ല്യ​ത്തി​ലാ​വും മു​മ്പ് സൈ​ൻ അ​പ് ചെ​യ്യേ​ണ്ട​ത് വ​ള​രെ അ​ത്യ​ന്താ​പേ​ക്ഷി​ത​മെ​ന്ന് അ​ധി​കൃ​ത​ർ. സൈ​ൻ അ​പ് ചെ​യ്യാ​ത്ത​പ​ക്ഷം പി​ഴ ബാ​ധ​ക​മാ​കും. ടോ​ൾ ഗേ​റ്റ് ക​ട​ക്കു​ന്ന​തി​ന് 10 ദി​വ​സം മു​മ്പോ അ​തി​നു ശേ​ഷ​മോ വാ​ഹ​നം ര​ജി​സ്​​റ്റ​ർ ചെ​യ്തി​രി​ക്ക​ണം. 10 ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡി​ന് ശേ​ഷം ആ​ദ്യ ദി​വ​സം 100 ദി​ർ​ഹം, ര​ണ്ടാം ദി​വ​സം 200 ദി​ർ​ഹം, മൂ​ന്നാം ദി​വ​സം 400 ദി​ർ​ഹം എ​ന്ന നി​ല​യി​ൽ പ​ര​മാ​വ​ധി 10,000 ദി​ർ​ഹം വ​രെ പി​ഴ ഈ​ടാ​ക്കും.

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ബൂ​ദ​ബി​ക്ക് പു​റ​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് ടോ​പ്പ് അ​പ്പ് ചെ​യ്യാ​ൻ അ​ഞ്ച് ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡ് അ​നു​വ​ദി​ക്കും. ഇ​തി​നു​ശേ​ഷം പ്ര​തി​ദി​നം 50 ദി​ർ​ഹം വീ​തം പി​ഴ ബാ​ധ​ക​മാ​യി​രി​ക്കും. എ​ന്നാ​ൽ അ​ബൂ​ദ​ബി​യി​ലെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് വ​ർ​ഷ​ത്തി​ൽ അ​വ​രു​ടെ വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ൻ സ​മ​യ​ത്ത് ടോ​ൾ അ​ട​ക്കാ​നാ​വും.

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ബൂ​ദ​ബി ​െഎ​ല​ൻ​ഡി​നെ പ്ര​ധാ​ന ഭൂ​പ്ര​ദേ​ശ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നാ​ല് പാ​ല​ങ്ങ​ളി​ലാ​ണ് ടോ​ൾ​ഗേ​റ്റ് ഒ​ക്​​ടോ​ബ​ർ 15 മു​ത​ൽ ന​ട​പ്പാ​വു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ അ​ൽ മ​ക്ത ബ്രി​ഡ്ജ്, മു​സ​ഫ ബ്രി​ഡ്ജ്, ശൈ​ഖ്​ ഖ​ലീ​ഫ ബ്രി​ഡ്ജ്, ശൈ​ഖ് സാ​യി​ദ് ബ്രി​ഡ്ജ് എ​ന്നീ നാ​ല് പാ​ല​ങ്ങ​ളി​ലാ​ണ് ടോ​ൾ ഗേ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ൽ​നി​ന്ന് വെ​ളി​യി​ലേ​ക്കും പു​റ​ത്തു​നി​ന്ന് അ​ബൂ​ദ​ബി സി​റ്റി​യി​ലേ​ക്കും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ടോ​ൾ അ​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും. വെ​ളു​ത്ത നി​റ​മു​ള്ള ടോ​ൾ ഗേ​റ്റു​ക​ൾ ഈ ​നാ​ല് പാ​ല​ങ്ങ​ൾ​ക്കു സ​മീ​പ​വും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ശ​നി മു​ത​ൽ വ്യാ​ഴം വ​രെ ടോ​ൾ ഗേ​റ്റ് മു​റി​ച്ചു​ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് നാ​ല് ദി​ർ​ഹം ടോ​ൾ ഈ​ടാ​ക്കും. വെ​ള്ളി​യാ​ഴ്ച​യും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ലും ടോ​ൾ ഗേ​റ്റ് ക​ട​ക്കു​മ്പോ​ൾ ര​ണ്ട് ദി​ർ​ഹം ഇൗ​ടാ​ക്കും. പ്ര​തി​ദി​നം പ​ര​മാ​വ​ധി ടോ​ൾ ഒ​രു വാ​ഹ​ന​ത്തി​ന് 16 ദി​ർ​ഹ​മാ​യി​രി​ക്കും. ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ച്​ മു​ത​ൽ ഏ​ഴ്​ വ​രെ​യു​മാ​ണ് തി​ര​ക്കേ​റി​യ സ​മ​യ​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

Image result for Here’s how to register your Dubai car for Abu Dhabi toll gates
admin

RELATED ARTICLES
LEAVE A COMMENT