November 15, 2019
  • 8:26 pm ആശങ്ക വേണ്ട..!സൗദിയില്‍ ആമില്‍ വിസ നിര്‍ത്തലാക്കില്ല
  • 2:32 pm എത്രയെത്ര പ്രവാസികളാണ് ഹൃദയം തകര്‍ന്ന് മരിക്കുന്നത്…! ആശങ്ക പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി
  • 9:27 pm ചോരയൊലിക്കുന്ന കണ്ണുകളുമായി പ്രവാസി യുവതിയുടെ സഹായ അഭ്യര്‍ത്ഥന; ഭർത്താവ് യു എ ഇയിൽ അറസ്റ്റിൽ
  • 8:16 pm മലയാളി യുവാവ് സൗദിയിൽ മരിച്ചു
  • 1:58 pm സൗദിയിൽ ആമിൽ വിസ നിർത്തലാക്കും;വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ: ഇന്ത്യക്കാര്‍ ആദ്യ ഘട്ടത്തില്‍

അബുദാബി- സ്വപ്നസമാനമായ ടൂര്‍ പാക്കേജ് നല്‍കി ലക്ഷങ്ങള്‍ വെട്ടിച്ച് മുങ്ങിയ മേക് മൈ ടൂര്‍ എന്ന ട്രാവല്‍ കമ്പനിയുടെ ഇരകളായി മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍. കുറഞ്ഞ നിരക്കില്‍ 75 ദിവസം നക്ഷത്ര ഹോട്ടലുകളില്‍ താമസമടക്കം വാഗ്ദാനം ചെയ്താണ് ഇരകളില്‍നിന്ന് വന്‍തുകയുമായി കമ്പനി മുങ്ങിയത്.

uae residents, millions, dirhams, tour scam, scammers, tour scam, make my trip, deals, fake, abu dhabi

തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കുകയും എംബസിയോട് ഇടപെടാന്‍ അപേക്ഷിച്ചിരിക്കുകയുമാണ്. അജ്ഞാതനായ ഒരാളില്‍നിന്ന് ലഭിച്ച ഇ മെയില്‍ സന്ദേശത്തിലൂടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട കാര്യം ഇരകള്‍ അറിയുന്നത് തന്നെ. തുടര്‍ന്ന് ടൂര്‍ കമ്പനിയുടെ ഓഫീസിലെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്നതാണ്. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ നോട്ടീസും വാതിലില്‍ പതിച്ചിട്ടുണ്ട്.

Image result for make my tour

മനംമയക്കുന്ന വാഗ്ദാനമാണ് കമ്പനി നല്‍കിയത്. വിവിധ മാളുകളില്‍ മിടുക്കരായ എക്‌സിക്യൂട്ടീവുകളെ നിയമിച്ചായിരുന്നു തട്ടിപ്പ്. മാളിലെത്തുന്ന സന്ദര്‍ശകരെ സമീപിക്കുന്ന ഇവര്‍ പൂരിപ്പിച്ചു നല്‍കാന്‍ ഒരു ഫോറം നല്‍കും. പിറ്റേന്ന് നമ്പരിലേക്ക് വിളിവരുന്നു. നറുക്കെടുപ്പില്‍ സമ്മാനമടിച്ചെന്ന പ്രലോഭനം. ഓഫീസിലെത്തി സമ്മാനം വാങ്ങി കമ്പനിയുടെ ടൂര്‍ പാക്കേജിനെക്കുറിച്ച വിവരണത്തില്‍ മയങ്ങുന്നു.

Image result for make my tour

ക്രെഡിറ്റ് കാര്‍ഡിലൂടെ പണം നല്‍കി ടൂര്‍ കരാര്‍ ഒപ്പുവെച്ച് കാത്തിരുന്നവരാണ് എല്ലാം തട്ടിപ്പായിരുന്നു എന്ന് മനസ്സിലാക്കുന്നത്. കമ്പനിയുടെ വെബ്‌പേജില്‍ പോയി നോക്കിയപ്പോഴാണ് തട്ടിപ്പിന്റെ ആദ്യ സൂചന ലഭിച്ചതെന്ന് 35000 ദിര്‍ഹം നഷ്ടമായ ഇന്ദു ശരവണന്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത് 25 ആഴ്ചകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ 75 ദിവസത്തെ താമസമായിരുന്നു വാഗ്ദാനം.

notice of complaint

90 ശതമാനം ഡിസ്‌കൗണ്ടിനാണ് ടൂര്‍ പാക്കേജുകള്‍ വില്‍പന നടത്തുന്നത് എന്നായിരുന്നു കമ്പനിയുടെ അവകാശവാദം. 15000 ദിര്‍ഹം വില പറഞ്ഞ ഒരു ടൂര്‍ പാക്കേജ് ബാര്‍ഗെയിനിംഗിലൂടെ 1750 ദിര്‍ഹമിന് ഇവര്‍ നല്‍കിയതായി മറ്റൊരാള്‍ പറഞ്ഞു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്. കൂടുതലും ഇന്ത്യക്കാരാണ്. മലയാളികളുമുണ്ട്. അബുദാബി, അല്‍ഐന്‍, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെല്ലാമുള്ളവര്‍ തട്ടിപ്പിനിരയായി.

Dirhams generic

ഇരുന്നൂറോളം പേര്‍ക്ക് പണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്ക്. ഷാര്‍ജയിലുള്ള ആരോ ആണ് തട്ടിപ്പിന് പിന്നിലെന്ന് തങ്ങള്‍ക്ക് ഇമെയില്‍ ലഭിച്ചതായി 14000 ദിര്‍ഹം നഷ്ടമായ എം.കെ മധു പറഞ്ഞു. പണം തിരിച്ചുകിട്ടാന്‍ പോരാടാനും ഇ മെയിലില്‍ ആവശ്യപ്പെടുന്നു.

190906 mobile phones

അംജിത് കോയ, ഉപാസന സലിയാന്‍, മനിഷ, മനോജ്, വിഘ്‌നേശ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്നും ഇദ്ദേഹം പറയുന്നു. ഇത് സ്റ്റാഫിനെ ഉപയോഗിച്ച് ഇപ്പോള്‍ ദുബായിലും ഇതേ തട്ടിപ്പ് നടക്കുന്നതായും ഇരകള്‍ പറയുന്നു. മൂന്നു മാസത്തിനിടെയാണ് തട്ടിപ്പ് നടന്നതെന്ന് ഫുജൈറയില്‍ താമസിക്കുന്ന കാര്‍ത്തിക് പറഞ്ഞു.

Image result for Victims said the tour packages had 75 days of five star hotel stays anywhere in the world within 25 weeks of registration.

30 ലക്ഷം ദിര്‍ഹമെങ്കിലും ഇവര്‍ തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി

ദു​ബൈ: ‘‘സ​ർ​വ സ്​​തു​തി​യും പ​ട​ച്ച ത​മ്പു​രാ​ന്, ഞ​ങ്ങ​ളു​ടെ ഇൗ ​യാ​ത്ര സാ​ധ്യ​മാ​വാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യവർ​ക്ക്​ എ​ല്ലാ കാ​ല​ത്തും റ​ബ്ബി​​െൻറ കാ​വ​ലു​ണ്ടാ​വ​െ​ട്ട’’ -ഇ​തു പ​റ​യു​േ​മ്പാ​ൾ ക​ര​ഞ്ഞു ക​ര​ഞ്ഞ്​ ക​ണ്ണീ​ർ വ​റ്റി​യ മൂ​സ​ക്കു​ട്ടി​യു​ടെ ക​ണ്ണു​ക​ൾ വീ​ണ്ടും നി​റ​ഞ്ഞൊ​ഴു​കി.

moosakutty-yusuffali

കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തോ​ള​മാ​യി ദു​രി​ത​പ്പെ​ട്ട പ​ട്ടാ​മ്പി മാ​ട്ടാ​യ സ്വ​ദേ​ശി മൂ​സ​ക്കു​ട്ടി​യും ഭാ​ര്യ ബു​ഷ്​​റ​യും വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 9.30ന്​ ​അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്കു​ള്ള ഇ​ത്തി​ഹാ​ദ്​ വി​മാ​ന​ത്തി​ലാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. നോ​ർ​ക്ക വൈ​സ്​ ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്​​ മേ​ധാ​വി​യു​മാ​യ എം.​എ. യൂ​സു​ഫ​ലി ന​ട​ത്തി​യ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​ക​ളാ​ണ്​ ഇൗ ​മ​ട​ക്ക​യാ​ത്ര സാ​ധ്യ​മാ​ക്കി​യ​ത്.

ഒ​രു​കാ​ല​ത്ത്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലു​മെ​ല്ലാം അ​റി​യ​പ്പെ​ടു​ന്ന തി​ര​ക്കേ​റി​യ വ്യ​വ​സാ​യി​യാ​യി​രു​ന്ന മൂ​സ​ക്കു​ട്ടി കേ​സി​ലും ക​ട​ക്കെ​ണി​യി​ലും അ​ക​പ്പെ​ട്ട​തി​നി​ടെ പ​ക്ഷാ​ഘാ​ത​വും സം​ഭ​വി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ദി​ർ​ഹം സ്​​പോ​ൺ​സ​ർ​ക്ക്​ ന​ൽ​ക​ണ​മെ​ന്ന കോ​ട​തി​വി​ധി​യും യാ​ത്രാ​വി​ല​ക്കും വ​ന്ന​തോ​ടെ ജീ​വ​നോ​ടെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​കു​മോ എ​ന്നു​പോ​ലും ആ​ശ​ങ്ക​പ്പെ​ട്ട്​ ഷാ​ർ​ജ​യി​ലെ ഒ​റ്റ​മു​റി വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

Image result for മൂസക്കുട്ടി

സു​മ​ന​സ്സു​ക​ൾ ന​ൽ​കി​യി​രു​ന്ന സാ​മ്പ​ത്തി​ക പി​ന്തു​ണ​യും ഷാ​ർ​ജ​യി​ലെ പ്ര​വാ​സി ഇ​ന്ത്യ പ്ര​വ​ർ​ത്ത​ക​ർ മ​ക​ന്​ സം​ഘ​ടി​പ്പി​ച്ചു കൊ​ടു​ത്ത ജോ​ലി​യു​മാ​യി​രു​ന്നു കു​ടും​ബ​ത്തി​​െൻറ വ​രു​മാ​ന മാ​ർ​ഗം.സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ പ​രി​ച​ര​ണ​വും വി​സി​റ്റ്​ വി​സ​യി​ൽ വ​ന്നു​നി​ന്ന ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും സാ​മീ​പ്യ​വും മാ​ത്ര​മാ​യി​രു​ന്നു ആ​ശ്വാ​സം. പ​ത്ര-​ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​മാ​ണ്​ ​ഇ​ദ്ദേ​ഹ​ത്തി​​െൻറ വേ​ദ​ന പു​റം​ലോ​ക​ത്തെ​ത്തി​ച്ച​ത്.

Image result for മൂസക്കുട്ടി

വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ എം.​എ. യു​സു​ഫ​ലി ഇ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച്​ ബാ​ധ്യ​ത​ക​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണു​മെ​ന്നും എ​ത്ര​യും പെ​െ​ട്ട​ന്ന്​ നാ​​ട്ടി​ലെ​ത്തി​ക്കാ​ൻ നി​യ​മ​ത്തി​​െൻറ മാ​ർ​ഗ​ത്തി​ൽ​നി​ന്ന്​ ആ​വു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും ഉ​റ​പ്പു ന​ൽ​കു​ക​യാ​യി​രു​ന്നു. ആ ​ഉ​റ​പ്പാ​ണ്​ വെ​ള്ളി​യാ​ഴ്​​ച പാ​ലി​ക്ക​പ്പെ​ട്ട​ത്.

Image result for മൂസക്കുട്ടി

മൂ​സ​ക്കു​ട്ടി​യു​ടെ മ​ക​ൾ​ക്കു​കൂ​ടി ജോ​ലി സം​ഘ​ടി​പ്പി​ച്ചു ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ കു​ടും​ബ​ത്തി​ന്​ പി​ന്തു​ണ​യേ​കി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​സ​ക്കു​ട്ടി​യെ എ​തി​രേ​ൽ​ക്കാ​ൻ സ​ഹോ​ദ​ര​നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം പ്ര​വ​ർ​ത്ത​ക​രും അ​ർ​ധ​രാ​ത്രി​ത​ന്നെ എ​ത്തി​യി​ട്ടു​ണ്ട്.

Image result for മൂസക്കുട്ടി

പ്രധാന മേഖലകളിൽ 20,000 തൊഴിലവസരങ്ങൾ;സ്വകാര്യ മേഖലയിലെ 160 തസ്തികകള്‍ സ്വദേശികള്‍ക്ക് മു​ൻ​ഗ​ണ​ന

ദു​ബൈ: ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ മാ​ന്യ​മാ​യ ജോ​ലി ഉ​റ​പ്പാ​ക്കു​ക എ​ന്ന പ്ര​ഖ്യാ​പി​ത ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി യു.​എ.​ഇ മ​ന്ത്രി​സ​ഭ​േ​യാ​ഗം. ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തി​ൽ ന​ൽ​കി​യ പു​തു​കാ​ല സ​ന്ദേ​ശ​ത്തി​ൽ​ത​ന്നെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ്രാ​മു​ഖ്യം വി​ശ​ദീ​ക​രി​ച്ചി​രു​ന്ന യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം പൂ​ർ​ണ​മാ​യും ഇൗ ​അ​ജ​ണ്ട​യാ​വും ച​ർ​ച്ച​ചെ​യ്യു​ക എ​ന്ന്​ നേ​​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Image result for uae-cabinet-to-boost-emiratisation-attempts

സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ 20,000 ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ ജോ​ലി ഉ​റ​പ്പാ​ക്കാ​നാ​ണ്​ ഇ​ന്ന​ലെ ശൈ​ഖ്​ മു​ഹ​മ്മ​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ മു​ഖ്യ​മാ​യും തീ​രു​മാ​നി​ച്ച​ത്. ബാ​ങ്കി​ങ്, ഏ​വി​യേ​ഷ​ൻ, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മൂ​ന്നു വ​ർ​ഷം​കൊ​ണ്ടാ​ണ്​ ഇ​ത്ര​യ​ധി​കം ജോ​ലി​ക​ൾ ല​ഭ്യ​മാ​ക്കു​ക. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സൂ​പ്പ​ർ​വൈ​സ​ർ, ഭ​ര​ണ​ത​ല ജോ​ലി​ക​ൾ ഇ​മ​റാ​ത്തി​ക​ൾ​ക്കു​ മാ​ത്ര​മാ​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 160 സ്​​ഥാ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കും.

NAT_181227-Ministry-of-Human-Resources-and-Emiratisation-(Read-Only)

പ​ദ്ധ​തി​യു​ടെ പ്രാ​യോ​ഗി​ക​വ​ത്​​ക​ര​ണ​ത്തി​ന്​ 10 തീ​രു​മാ​ന​ങ്ങ​ൾ മ​ന്ത്രി​സ​ഭ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ഫെ​ഡ​റ​ൽ ത​ല​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ൾ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ സം​യോ​ജി​പ്പി​ക്കു​ക​യും സാ​മ്പ​ത്തി​ക​മാ​യി സ​ർ​ക്കാ​ർ പി​ന്തു​ണ​യേ​കു​ക​യും​ ചെ​യ്യും. 18,000 പൗ​ര​ന്മാ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന്​ 300 ദ​ശ​ല​ക്ഷം ദി​ർ​ഹം നീ​ക്കി​വെ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. നി​കു​തി വ​രു​മാ​ന​ത്തി​ൽ​നി​ന്നു​ള്ള ഒ​രു ഭാ​ഗ​വും സ്വ​കാ​ര്യ മേ​ഖ​ല​യി​െ​ല തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ ചെ​ല​വി​ടും.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലേ​തി​ന്​ ത​ത്തു​ല്യ​മാ​ക്കാ​നും പെ​ൻ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്താ​നും നി​യ​മ​ഭേ​ദ​ഗ​തി​യും ഒ​രു​ക്കും. എ​ന്നാ​ൽ, ഏ​വ​രെ​യും തു​റ​ന്ന മ​ന​സ്സോ​ടെ ഇ​രു ക​ര​ങ്ങ​ളും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന രാ​ഷ്​​ട്ര​മാ​യി യു.​എ.​ഇ തു​ട​രു​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​തി​ഭ​ക​ളെ എ​ല്ലാ മേ​ഖ​ല​യി​ലേ​ക്കും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും വൈ​വി​ധ്യ​മാ​ർ​ന്ന സ​മ്പ​ദ്​​വ്യ​വ​സ്​​ഥ പൗ​ര​ന്മാ​ർ​ക്കും രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ർ​ക്കും വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

admin

RELATED ARTICLES
LEAVE A COMMENT