October 21, 2019
  • 7:27 pm ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു
  • 5:45 am സൗദിയിൽ വാഹനാപകടം : ഒരു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു
  • 7:25 pm ഡിസ്‌കൗണ്ട് കിട്ടിയാല്‍ മലയാളി എവിടെയും വീഴും;മനംമയക്കുന്ന വാഗ്ദാനം നൽകി കോടികള്‍ തട്ടി കമ്പനി മുങ്ങി
  • 5:31 pm കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി
  • 11:25 am ആദ്യ ഭാര്യയെ കൊ ന്ന് വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; ഇന്ത്യന്‍ ദമ്പതികള്‍ക്ക് വ ധ ശി ക്ഷ

ഉ​മ്മു​ൽ ഖു​വൈ​ൻ: യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഉ​മ്മു​ൽ ഖു​വൈ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മു​ല്ല മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​ഘ​ത്തി​നും ഉ​ച്ച​വി​രു​ന്ന്​ ഒ​രു​ക്കി.

Image result for Ruler of Umm Al Qaiwain receives Chief Minister of Kerala

ഉച്ചവിരുന്നിനു പുറമെ മറ്റൊരു മധുര വിസ്മയം കൂടി സമ്മാനിച്ച് ഉമ്മുൽ ഖുവൈൻ ഭരണാധികാരി മുഖ്യമന്ത്രി പിണറായി വിജയനെ അതിശയിപ്പിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൌദ് ബിൻ റഷീദ് അൽ മുവല്ലയുടെ കൊട്ടാരം മുഖ്യമന്ത്രി സന്ദർശിച്ചപ്പോഴായിരുന്നു ആ ആഹ്ലാദക്കാഴ്ച.

kumar

കൂടിക്കാഴ്ചയ്ക്കു ശേഷം പിരിയാൻ ഒരുങ്ങുമ്പോൾ ഷെയ്ഖ് സൌദ് തന്റെ ജീവനക്കാരിലൊരാളായ കുമാറിനെ പേരെടുത്തു വിളിക്കുകയായിരുന്നു.പാറശ്ശാല സ്വദേശിയായ കുമാറിനെ അദ്ദേഹം മുഖ്യമന്ത്രിക്കു പരിചയപ്പെടുത്തി. തന്റെ പഴ്സനൽ സ്റ്റാഫിലെ അംഗമാണെന്നും 23 വർഷമായി വിശ്വസ്തനായി ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമർഥരായ ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ വിവിധ എമിറേറ്റുകളിലെ കൊട്ടാരങ്ങളിൽ ഇതു പോലെ ജോലി ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. മലയാളികളുടെ സാമർഥ്യത്തെയും വിശ്വസ്തതെയും പറ്റി ഭരണാധികാരി പറയുന്നതു കേട്ടപ്പോൾ മുഖ്യമന്ത്രിക്കും വലിയ സന്തോഷമായി.

അതിഥികളായ മുഖ്യമന്ത്രി പിണറായി ,എം.എ യൂസഫലി തുടങ്ങിയവർക്കൊപ്പം കുമാറിനെ നിർത്തി ഫോട്ടോയും എടുത്ത ശേഷമാണ് എല്ലാവരെയും അദ്ദേഹം യാത്രയാക്കിയത്. ശൈ​ഖി​ന്​ കേ​ര​ള​ത്തി​​െൻറ സ്നേ​ഹോ​പ​ഹാ​ര​മാ​യി ആ​റ​ന്മു​ള​ക്ക​ണ്ണാ​ടി മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ച്ചു. കേരളം സന്ദർശിക്കാൻ ഉമ്മൽഖുവൈൻ ഭരണാധികാരിയെ മുഖ്യമന്ത്രി ക്ഷണിച്ചു.

cm pinarayi vijayan in dubai uae

ക​മ​ല വി​ജ​യ​ൻ, സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, കോ​ൺ​സു​ൽ ജ​ന​റ​ൽ വി​പു​ൽ, വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ, പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എം.​പി, ഡോ. ​ഇ​ള​ങ്കോ​വ​ൻ, എം.​എ. യൂ​സു​ഫ​ലി, ജോ​ൺ ബ്രി​ട്ടാ​സ് എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പ്രധാന മേഖലകളിൽ 20,000 തൊഴിലവസരങ്ങൾ;സ്വകാര്യ മേഖലയിലെ 160 തസ്തികകള്‍ സ്വദേശികള്‍ക്ക് മു​ൻ​ഗ​ണ​ന

ദു​ബൈ: ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ മാ​ന്യ​മാ​യ ജോ​ലി ഉ​റ​പ്പാ​ക്കു​ക എ​ന്ന പ്ര​ഖ്യാ​പി​ത ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി യു.​എ.​ഇ മ​ന്ത്രി​സ​ഭ​േ​യാ​ഗം. ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തി​ൽ ന​ൽ​കി​യ പു​തു​കാ​ല സ​ന്ദേ​ശ​ത്തി​ൽ​ത​ന്നെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ്രാ​മു​ഖ്യം വി​ശ​ദീ​ക​രി​ച്ചി​രു​ന്ന യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം പൂ​ർ​ണ​മാ​യും ഇൗ ​അ​ജ​ണ്ട​യാ​വും ച​ർ​ച്ച​ചെ​യ്യു​ക എ​ന്ന്​ നേ​​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Image result for uae-cabinet-to-boost-emiratisation-attempts

സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ 20,000 ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ ജോ​ലി ഉ​റ​പ്പാ​ക്കാ​നാ​ണ്​ ഇ​ന്ന​ലെ ശൈ​ഖ്​ മു​ഹ​മ്മ​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ മു​ഖ്യ​മാ​യും തീ​രു​മാ​നി​ച്ച​ത്. ബാ​ങ്കി​ങ്, ഏ​വി​യേ​ഷ​ൻ, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മൂ​ന്നു വ​ർ​ഷം​കൊ​ണ്ടാ​ണ്​ ഇ​ത്ര​യ​ധി​കം ജോ​ലി​ക​ൾ ല​ഭ്യ​മാ​ക്കു​ക. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സൂ​പ്പ​ർ​വൈ​സ​ർ, ഭ​ര​ണ​ത​ല ജോ​ലി​ക​ൾ ഇ​മ​റാ​ത്തി​ക​ൾ​ക്കു​ മാ​ത്ര​മാ​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 160 സ്​​ഥാ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കും.

NAT_181227-Ministry-of-Human-Resources-and-Emiratisation-(Read-Only)

പ​ദ്ധ​തി​യു​ടെ പ്രാ​യോ​ഗി​ക​വ​ത്​​ക​ര​ണ​ത്തി​ന്​ 10 തീ​രു​മാ​ന​ങ്ങ​ൾ മ​ന്ത്രി​സ​ഭ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ഫെ​ഡ​റ​ൽ ത​ല​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ൾ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ സം​യോ​ജി​പ്പി​ക്കു​ക​യും സാ​മ്പ​ത്തി​ക​മാ​യി സ​ർ​ക്കാ​ർ പി​ന്തു​ണ​യേ​കു​ക​യും​ ചെ​യ്യും. 18,000 പൗ​ര​ന്മാ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന്​ 300 ദ​ശ​ല​ക്ഷം ദി​ർ​ഹം നീ​ക്കി​വെ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. നി​കു​തി വ​രു​മാ​ന​ത്തി​ൽ​നി​ന്നു​ള്ള ഒ​രു ഭാ​ഗ​വും സ്വ​കാ​ര്യ മേ​ഖ​ല​യി​െ​ല തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ ചെ​ല​വി​ടും.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലേ​തി​ന്​ ത​ത്തു​ല്യ​മാ​ക്കാ​നും പെ​ൻ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്താ​നും നി​യ​മ​ഭേ​ദ​ഗ​തി​യും ഒ​രു​ക്കും. എ​ന്നാ​ൽ, ഏ​വ​രെ​യും തു​റ​ന്ന മ​ന​സ്സോ​ടെ ഇ​രു ക​ര​ങ്ങ​ളും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന രാ​ഷ്​​ട്ര​മാ​യി യു.​എ.​ഇ തു​ട​രു​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​തി​ഭ​ക​ളെ എ​ല്ലാ മേ​ഖ​ല​യി​ലേ​ക്കും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും വൈ​വി​ധ്യ​മാ​ർ​ന്ന സ​മ്പ​ദ്​​വ്യ​വ​സ്​​ഥ പൗ​ര​ന്മാ​ർ​ക്കും രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ർ​ക്കും വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അബുദാബി ടോള്‍: രജിസ്‌ട്രേഷന്‍,അറിയേണ്ടതെല്ലാം ..!

അ​ബൂ​ദ​ബി: ഒ​ക്​​ടോ​ബ​ർ 15 മു​ത​ൽ അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ൽ ടോ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​വു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി എ​മി​റേ​റ്റി​ന്​ പു​റ​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ടോ​ൾ സൈ​ൻ അ​പ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​യി.

Image result for Here’s how to register your Dubai car for Abu Dhabi toll gates

ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് സ​​െൻറ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത വെ​ബ്പേ​ജ് https://itps.itc.gov.ae/ വ​ഴി വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​വ​രു​ടെ എ​മി​റേ​റ്റ്‌​സ് ഐ​ഡി കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ, ന​മ്പ​ർ പ്ലേ​റ്റ് വി​വ​ര​ങ്ങ​ൾ, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ എ​ന്നി​വ ന​ൽ​കി അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കാ​നാ​വും. അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ ന​ട​പ്പാ​ക്കു​ന്ന ടോ​ൾ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന വെ​ബ്പേ​ജാ​ണി​ത്.

Image result for Here’s how to register your Dubai car for Abu Dhabi toll gates

ഒ​രു വാ​ഹ​നം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ന് 100 ദി​ർ​ഹ​മാ​ണ് ഫീ​സ്. ഇ​തി​ൽ 50 ദി​ർ​ഹം ഉ​പ​ഭോ​ക്താ​വി​​​െൻറ അ​ക്കൗ​ണ്ടി​ൽ ക്രെ​ഡി​റ്റ് ചെ​യ്യും. റോ​ഡ് ടോ​ൾ അ​ട​ക്കു​മ്പോ​ൾ ഈ ​തു​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​ട​ക്കി ന​ൽ​കും.അ​ബൂ​ദ​ബി​ക്ക് പു​റ​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​വ​ശ്യ​മു​ള്ളൂ.

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ബൂ​ദ​ബി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​നം സൈ​ൻ അ​പ്പ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് സ്വ​യം രൂ​പ​ക​ൽ​പ​ന ചെ​യ്ത ഒ​രു അ​ക്കൗ​ണ്ട് ഉ​ണ്ടെ​ന്ന് ഉ​പ​ഭോ​ക്താ​വി​നെ വെ​ബ്പേ​ജി​ൽ അ​റി​യി​ക്കു​ന്നു. ടോ​ൾ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​ബൂ​ദ​ബി പൊ​ലീ​സി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​ർ ലോ​ഗി​ൻ ചെ​യ്യാ​നു​ള്ള അ​ക്കൗ​ണ്ടി​ൽ വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​സ്.​എം.​എ​സ് സ​ന്ദേ​ശം ല​ഭി​ക്കും.

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ബൂ​ദ​ബി​ക്കു പു​റ​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ ടോ​ൾ​ഗേ​റ്റ് പ്രാ​ബ​ല്യ​ത്തി​ലാ​വും മു​മ്പ് സൈ​ൻ അ​പ് ചെ​യ്യേ​ണ്ട​ത് വ​ള​രെ അ​ത്യ​ന്താ​പേ​ക്ഷി​ത​മെ​ന്ന് അ​ധി​കൃ​ത​ർ. സൈ​ൻ അ​പ് ചെ​യ്യാ​ത്ത​പ​ക്ഷം പി​ഴ ബാ​ധ​ക​മാ​കും. ടോ​ൾ ഗേ​റ്റ് ക​ട​ക്കു​ന്ന​തി​ന് 10 ദി​വ​സം മു​മ്പോ അ​തി​നു ശേ​ഷ​മോ വാ​ഹ​നം ര​ജി​സ്​​റ്റ​ർ ചെ​യ്തി​രി​ക്ക​ണം. 10 ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡി​ന് ശേ​ഷം ആ​ദ്യ ദി​വ​സം 100 ദി​ർ​ഹം, ര​ണ്ടാം ദി​വ​സം 200 ദി​ർ​ഹം, മൂ​ന്നാം ദി​വ​സം 400 ദി​ർ​ഹം എ​ന്ന നി​ല​യി​ൽ പ​ര​മാ​വ​ധി 10,000 ദി​ർ​ഹം വ​രെ പി​ഴ ഈ​ടാ​ക്കും.

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ബൂ​ദ​ബി​ക്ക് പു​റ​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് ടോ​പ്പ് അ​പ്പ് ചെ​യ്യാ​ൻ അ​ഞ്ച് ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡ് അ​നു​വ​ദി​ക്കും. ഇ​തി​നു​ശേ​ഷം പ്ര​തി​ദി​നം 50 ദി​ർ​ഹം വീ​തം പി​ഴ ബാ​ധ​ക​മാ​യി​രി​ക്കും. എ​ന്നാ​ൽ അ​ബൂ​ദ​ബി​യി​ലെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് വ​ർ​ഷ​ത്തി​ൽ അ​വ​രു​ടെ വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ൻ സ​മ​യ​ത്ത് ടോ​ൾ അ​ട​ക്കാ​നാ​വും.

Image result for Here’s how to register your Dubai car for Abu Dhabi toll gates

അ​ബൂ​ദ​ബി ​െഎ​ല​ൻ​ഡി​നെ പ്ര​ധാ​ന ഭൂ​പ്ര​ദേ​ശ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നാ​ല് പാ​ല​ങ്ങ​ളി​ലാ​ണ് ടോ​ൾ​ഗേ​റ്റ് ഒ​ക്​​ടോ​ബ​ർ 15 മു​ത​ൽ ന​ട​പ്പാ​വു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ അ​ൽ മ​ക്ത ബ്രി​ഡ്ജ്, മു​സ​ഫ ബ്രി​ഡ്ജ്, ശൈ​ഖ്​ ഖ​ലീ​ഫ ബ്രി​ഡ്ജ്, ശൈ​ഖ് സാ​യി​ദ് ബ്രി​ഡ്ജ് എ​ന്നീ നാ​ല് പാ​ല​ങ്ങ​ളി​ലാ​ണ് ടോ​ൾ ഗേ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ൽ​നി​ന്ന് വെ​ളി​യി​ലേ​ക്കും പു​റ​ത്തു​നി​ന്ന് അ​ബൂ​ദ​ബി സി​റ്റി​യി​ലേ​ക്കും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ടോ​ൾ അ​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും. വെ​ളു​ത്ത നി​റ​മു​ള്ള ടോ​ൾ ഗേ​റ്റു​ക​ൾ ഈ ​നാ​ല് പാ​ല​ങ്ങ​ൾ​ക്കു സ​മീ​പ​വും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ശ​നി മു​ത​ൽ വ്യാ​ഴം വ​രെ ടോ​ൾ ഗേ​റ്റ് മു​റി​ച്ചു​ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് നാ​ല് ദി​ർ​ഹം ടോ​ൾ ഈ​ടാ​ക്കും. വെ​ള്ളി​യാ​ഴ്ച​യും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ലും ടോ​ൾ ഗേ​റ്റ് ക​ട​ക്കു​മ്പോ​ൾ ര​ണ്ട് ദി​ർ​ഹം ഇൗ​ടാ​ക്കും. പ്ര​തി​ദി​നം പ​ര​മാ​വ​ധി ടോ​ൾ ഒ​രു വാ​ഹ​ന​ത്തി​ന് 16 ദി​ർ​ഹ​മാ​യി​രി​ക്കും. ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഏ​ഴ്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ച്​ മു​ത​ൽ ഏ​ഴ്​ വ​രെ​യു​മാ​ണ് തി​ര​ക്കേ​റി​യ സ​മ​യ​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

Image result for Here’s how to register your Dubai car for Abu Dhabi toll gates
admin

RELATED ARTICLES
LEAVE A COMMENT