November 16, 2019
  • 8:26 pm ആശങ്ക വേണ്ട..!സൗദിയില്‍ ആമില്‍ വിസ നിര്‍ത്തലാക്കില്ല
  • 2:32 pm എത്രയെത്ര പ്രവാസികളാണ് ഹൃദയം തകര്‍ന്ന് മരിക്കുന്നത്…! ആശങ്ക പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി
  • 9:27 pm ചോരയൊലിക്കുന്ന കണ്ണുകളുമായി പ്രവാസി യുവതിയുടെ സഹായ അഭ്യര്‍ത്ഥന; ഭർത്താവ് യു എ ഇയിൽ അറസ്റ്റിൽ
  • 8:16 pm മലയാളി യുവാവ് സൗദിയിൽ മരിച്ചു
  • 1:58 pm സൗദിയിൽ ആമിൽ വിസ നിർത്തലാക്കും;വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ: ഇന്ത്യക്കാര്‍ ആദ്യ ഘട്ടത്തില്‍

റിയാദ്- സ്വകാര്യ മേഖലാ ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ അതിക്രമങ്ങളിൽ നിന്നും മോശം പെരുമാറ്റങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ അടുത്ത ഞായറാഴ്ച മുതൽ നടപ്പാക്കി തുടങ്ങുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ അറിയിച്ചു.

സ്വകാര്യ മേഖലയിൽ സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്തുന്നതിനും ഉദ്യോഗാർഥികൾക്കു മുന്നിൽ തൊഴിൽ സാഹചര്യം ആകർഷണീയമാക്കി മാറ്റുന്നതിനും മുഴുവൻ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശ്രമിച്ചാണ് പുതിയ വ്യവസ്ഥകൾ ബാധകമാക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും മാനവും സംരക്ഷിക്കുന്നതിനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.

Image result for Saudi Labor Ministry acts against bad behavior at work

തൊഴിൽ നിയമത്തിന്റെയും പീഡനം ചെറുക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെയും, തൊഴിൽ മേഖലയിൽ പീഡനവും അക്രമവും നിർമാർജനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര കരാറുകളുടെയും തത്വങ്ങളിൽ ഊന്നിയും, സ്വകാര്യ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശിൽപശാലകൾ സംഘടിപ്പിച്ച് അവരുടെ അഭിപ്രായ നിർദേശങ്ങളും കൂടി പരിഗണിച്ചാണ് വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകിയത്.

Related image

തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കരടു വ്യവസ്ഥകൾ പരസ്യപ്പെടുത്തി ഇതേ കുറിച്ച് പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങളും തേടിയിരുന്നു. പെരുമാറ്റ ദൂഷ്യങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനുള്ള വ്യവസ്ഥകൾ, അതിക്രമങ്ങൾ തടയുന്നതിന് സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ, തൊഴിലിടങ്ങളിലെ അതിക്രമങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന കമ്മിറ്റിയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ എന്നിവയെല്ലാം പുതിയ വ്യവസ്ഥകൾ വ്യക്തമാക്കുന്നു.

Image result for Saudi Labor Ministry acts against bad behavior at work

ഇത് നടപ്പാക്കുന്നത് എളുപ്പാമാക്കുന്നതിന് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും അവലംബിക്കാവുന്ന ഏതാനും മാതൃകാ ഗൈഡുകളും പുറത്തിറക്കിയിട്ടുണ്ട്. തൊഴിലാളികളെ മാനസികമായോ ശാരീരികമായോ സാമ്പത്തികമായോ കോട്ടം തട്ടിക്കുന്ന തരത്തിൽ ചൂഷണം ചെയ്യൽ, ഭീഷണിപ്പെടുത്തൽ, ലൈംഗികമായി ഉപദ്രവിക്കൽ, ബ്ലാക്ക്‌മെയിൽ ചെയ്യൽ, വശീകരിക്കൽ, തെറിവിളിക്കൽ, അപമാനിക്കൽ, സംഘർഷമുണ്ടാക്കൽ, എതിർ ലിംഗത്തിൽ പെട്ടയാളുമായി ഒറ്റക്കാകുന്ന സാഹചര്യം കരുതിക്കൂട്ടി ഉണ്ടാക്കൽ, വിവേചനം എന്നിവയെല്ലാം തൊഴിൽ സ്ഥലത്തെ അതിക്രമങ്ങളായി പരിഗണിക്കും.

Saudi Arabia, News, Gulf, World, Law, Labours, New labour law in Saudi

തൊഴിലിനിടെയോ ജോലി കാരണമായോ തൊഴിലാളികൾക്കിടയിൽ ഡ്യൂട്ടി സമയത്തോ അല്ലാത്ത നേരത്തോ ഉണ്ടാകുന്ന അതിക്രമങ്ങളും പുതിയ വ്യവസ്ഥകളുടെ പരിധിയിൽ വരും. അതിക്രമങ്ങളെയും മോശം പെരുമാറ്റങ്ങളെയും കുറിച്ച് തൊഴിലാളികളുടെ പരാതികളിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 15,000 റിയാൽ പിഴ ചുമത്തും.

പരാതികളിൽ അഞ്ചു പ്രവൃത്തി ദിവസത്തിനകം അന്വേഷണം നടത്താതിരിക്കുകയും കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടികൾ നിർദേശിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും 25,000 റിയാൽ പിഴ ചുമത്തും.

Image result for സൗദിയിൽ തൊഴിലിടങ്ങളിലെ ആക്രമണങ്ങളിൽ

അന്വേഷണ കമ്മിറ്റിയുടെ ശുപാർശ പ്രകാരം കുറ്റക്കാർക്കെതിരെ മുപ്പതു ദിവസത്തിനകം അച്ചടക്ക നടപടികൾ സ്വീകരിക്കാതിരിത്ത സ്ഥാപനങ്ങൾക്കും ഇതേ തുക പിഴ ചുമത്തും. പരാതിക്കാരായ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. വാണിംഗ് നോട്ടീസ് നൽകൽ മുതൽ പിരിച്ചുവിടൽ വരെയുള്ള ശിക്ഷാ നടപടികളാണ് കുറ്റക്കാരായ ജീവനക്കാർക്കെതിരെ സ്വീകരിക്കുക.

40 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ​വ​രെ​യും രോ​ഗ​മോ വൈ​ക​ല്യ​മോ ഉ​ള്ള​ വിദേശികളെ പിരിച്ചു വിടണമെന്ന് ആവശ്യം

കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ താ​മ​സാ​നു​മ​തി കാ​ലം പ​ര​മാ​വ​ധി അ​ഞ്ചു വ​ർ​ഷ​മാ​ക്ക​ണം എ​ന്ന നി​ർ​ദേ​ശ​വു​മാ​യി സ​ഫ അ​ൽ ഹാ​ഷിം എം.​പി. വി​ദേ​ശി​ക​ളു​ടെ താ​മ​സാ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 14 ഇ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യാ​ണ്​ ഇ​വ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

സ്‌​പോ​ൺ​സ​റു​ടെ കൂ​ടെ​യ​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ വി​ദേ​ശി​ക​ളെ​യും നാ​ടു​ക​ട​ത്ത​ണ​മെ​ന്നും പാ​ർ​ല​മ​െൻറി​ൽ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ൽ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളി​ൽ  40 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ​വ​രെ​യും രോ​ഗ​മോ വൈ​ക​ല്യ​മോ ഉ​ള്ള​വ​രെ​യും പി​രി​ച്ചു​വി​ട്ടു സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് അ​യ​ക്ക​ണം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന ത​സ്തി​ക​യും ത​മ്മി​ൽ വൈ​രു​ധ്യ​മു​ണ്ടെ​ങ്കി​ലും നാ​ടു​ക​ട​ത്ത​ണം.

Photo Taken In Kuwait, Kuwait City

വി​ദേ​ശി അ​ധ്യാ​പ​ക​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​​െൻറ വി​സ​യി​ൽ അ​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ നാ​ടു​ക​ട​ത്തു​ക​യും പി​ന്നീ​ട് വി​ദേ​ശി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ൽ​നി​ന്ന് പ്ര​സ്തു​ത സ്ഥാ​പ​ന​ത്തെ ത​ട​യു​ക​യും ചെ​യ്യ​ണം. മൂ​ന്നു​ത​വ​ണ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്ത​ണ​മെ​ന്നും നി​യ​മ​ലം​ഘ​ന​ത്തി​​െൻറ വ്യാ​പ്തി അ​നു​സ​രി​ച്ചു വീ​ണ്ടും രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന​ത്  ത​ട​യു​ക​യും വേ​ണ​മെ​ന്ന്​ ക​ര​ട് നി​യ​മ​ത്തി​ൽ അ​ക്ക​മി​ട്ടു പ​റ​യു​ന്നു. 

ഇ​ഖാ​മ​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച്​ വി​ദേ​ശി​ക​ളെ രാ​ജ്യ​ത്തി​ന്​ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ മാ​ത്രം തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം അ​പ​ക​ട​ക​ര​മാം വി​ധം വ​ർ​ധി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ഫ അ​ൽ ഹാ​ഷിം എം.​പി  നാ​ടു​ക​ട​ത്ത​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു വെ​ച്ച​ത്.

പ്രധാന മേഖലകളിൽ 20,000 തൊഴിലവസരങ്ങൾ;സ്വകാര്യ മേഖലയിലെ 160 തസ്തികകള്‍ സ്വദേശികള്‍ക്ക് മു​ൻ​ഗ​ണ​ന

ദു​ബൈ: ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ മാ​ന്യ​മാ​യ ജോ​ലി ഉ​റ​പ്പാ​ക്കു​ക എ​ന്ന പ്ര​ഖ്യാ​പി​ത ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി യു.​എ.​ഇ മ​ന്ത്രി​സ​ഭ​േ​യാ​ഗം. ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തി​ൽ ന​ൽ​കി​യ പു​തു​കാ​ല സ​ന്ദേ​ശ​ത്തി​ൽ​ത​ന്നെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ്രാ​മു​ഖ്യം വി​ശ​ദീ​ക​രി​ച്ചി​രു​ന്ന യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം പൂ​ർ​ണ​മാ​യും ഇൗ ​അ​ജ​ണ്ട​യാ​വും ച​ർ​ച്ച​ചെ​യ്യു​ക എ​ന്ന്​ നേ​​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Image result for uae-cabinet-to-boost-emiratisation-attempts

സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ 20,000 ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ ജോ​ലി ഉ​റ​പ്പാ​ക്കാ​നാ​ണ്​ ഇ​ന്ന​ലെ ശൈ​ഖ്​ മു​ഹ​മ്മ​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ മു​ഖ്യ​മാ​യും തീ​രു​മാ​നി​ച്ച​ത്. ബാ​ങ്കി​ങ്, ഏ​വി​യേ​ഷ​ൻ, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മൂ​ന്നു വ​ർ​ഷം​കൊ​ണ്ടാ​ണ്​ ഇ​ത്ര​യ​ധി​കം ജോ​ലി​ക​ൾ ല​ഭ്യ​മാ​ക്കു​ക. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സൂ​പ്പ​ർ​വൈ​സ​ർ, ഭ​ര​ണ​ത​ല ജോ​ലി​ക​ൾ ഇ​മ​റാ​ത്തി​ക​ൾ​ക്കു​ മാ​ത്ര​മാ​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 160 സ്​​ഥാ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കും.

NAT_181227-Ministry-of-Human-Resources-and-Emiratisation-(Read-Only)

പ​ദ്ധ​തി​യു​ടെ പ്രാ​യോ​ഗി​ക​വ​ത്​​ക​ര​ണ​ത്തി​ന്​ 10 തീ​രു​മാ​ന​ങ്ങ​ൾ മ​ന്ത്രി​സ​ഭ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ഫെ​ഡ​റ​ൽ ത​ല​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ൾ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ സം​യോ​ജി​പ്പി​ക്കു​ക​യും സാ​മ്പ​ത്തി​ക​മാ​യി സ​ർ​ക്കാ​ർ പി​ന്തു​ണ​യേ​കു​ക​യും​ ചെ​യ്യും. 18,000 പൗ​ര​ന്മാ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന്​ 300 ദ​ശ​ല​ക്ഷം ദി​ർ​ഹം നീ​ക്കി​വെ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. നി​കു​തി വ​രു​മാ​ന​ത്തി​ൽ​നി​ന്നു​ള്ള ഒ​രു ഭാ​ഗ​വും സ്വ​കാ​ര്യ മേ​ഖ​ല​യി​െ​ല തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ ചെ​ല​വി​ടും.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലേ​തി​ന്​ ത​ത്തു​ല്യ​മാ​ക്കാ​നും പെ​ൻ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്താ​നും നി​യ​മ​ഭേ​ദ​ഗ​തി​യും ഒ​രു​ക്കും. എ​ന്നാ​ൽ, ഏ​വ​രെ​യും തു​റ​ന്ന മ​ന​സ്സോ​ടെ ഇ​രു ക​ര​ങ്ങ​ളും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന രാ​ഷ്​​ട്ര​മാ​യി യു.​എ.​ഇ തു​ട​രു​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​തി​ഭ​ക​ളെ എ​ല്ലാ മേ​ഖ​ല​യി​ലേ​ക്കും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും വൈ​വി​ധ്യ​മാ​ർ​ന്ന സ​മ്പ​ദ്​​വ്യ​വ​സ്​​ഥ പൗ​ര​ന്മാ​ർ​ക്കും രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ർ​ക്കും വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

admin

RELATED ARTICLES
LEAVE A COMMENT