November 15, 2019
  • 8:26 pm ആശങ്ക വേണ്ട..!സൗദിയില്‍ ആമില്‍ വിസ നിര്‍ത്തലാക്കില്ല
  • 2:32 pm എത്രയെത്ര പ്രവാസികളാണ് ഹൃദയം തകര്‍ന്ന് മരിക്കുന്നത്…! ആശങ്ക പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി
  • 9:27 pm ചോരയൊലിക്കുന്ന കണ്ണുകളുമായി പ്രവാസി യുവതിയുടെ സഹായ അഭ്യര്‍ത്ഥന; ഭർത്താവ് യു എ ഇയിൽ അറസ്റ്റിൽ
  • 8:16 pm മലയാളി യുവാവ് സൗദിയിൽ മരിച്ചു
  • 1:58 pm സൗദിയിൽ ആമിൽ വിസ നിർത്തലാക്കും;വിദേശ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ: ഇന്ത്യക്കാര്‍ ആദ്യ ഘട്ടത്തില്‍

മ​ദീ​ന: വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​  തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ വെ​ന്തു​മ​രി​ച്ചു.

ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ൽ​സ​ലാം റോ​ഡി​ൽ മൂ​ന്നാം റി​ങ്​ റോ​ഡ്​ ക​ഴി​ഞ്ഞ​ശേ​ഷം ത​ബൂ​ക്ക്​ റോ​ഡി​ലാ​ണ്​ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ അ​പ​ക​ട​മു​ണ്ടാ​യ​ത്.ഒ​രു കു​ടും​ബ​ത്തി​ലെ പു​രു​ഷ​നും സ്​​ത്രീ​യും ര​ണ്ടു​ കു​ട്ടി​ക​ളും മ​റ്റേ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റു​മാ​ണ്​ മ​രി​ച്ച​ത്. മൂ​ന്നു​ യൂ​നി​റ്റ്​ ആം​ബു​ല​ൻ​സ്​ സ്​​ഥ​ല​ത്തെ​ത്തി​യ​താ​യി മ​ദീ​ന റെ​ഡ്​​ക്ര​സ​ൻ​റ്​ വ​ക്​​താ​വ്​ ഖാ​ലി​ദ്​ അ​ൽ​സ​ഹ്​​ലി പ​റ​ഞ്ഞു.

കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തെ ദുരിതം ; ഒടുവിൽ യൂസഫലിയുടെ സഹായത്തോടെ മൂസക്കുട്ടി നാട്ടിലെത്തി

ദു​ബൈ: ‘‘സ​ർ​വ സ്​​തു​തി​യും പ​ട​ച്ച ത​മ്പു​രാ​ന്, ഞ​ങ്ങ​ളു​ടെ ഇൗ ​യാ​ത്ര സാ​ധ്യ​മാ​വാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യവർ​ക്ക്​ എ​ല്ലാ കാ​ല​ത്തും റ​ബ്ബി​​െൻറ കാ​വ​ലു​ണ്ടാ​വ​െ​ട്ട’’ -ഇ​തു പ​റ​യു​േ​മ്പാ​ൾ ക​ര​ഞ്ഞു ക​ര​ഞ്ഞ്​ ക​ണ്ണീ​ർ വ​റ്റി​യ മൂ​സ​ക്കു​ട്ടി​യു​ടെ ക​ണ്ണു​ക​ൾ വീ​ണ്ടും നി​റ​ഞ്ഞൊ​ഴു​കി.

moosakutty-yusuffali

കേ​സും ജ​യി​ൽ​വാ​സ​വും രോ​ഗ​ങ്ങ​ളും​മൂ​ലം 15 വ​ർ​ഷ​ത്തോ​ള​മാ​യി ദു​രി​ത​പ്പെ​ട്ട പ​ട്ടാ​മ്പി മാ​ട്ടാ​യ സ്വ​ദേ​ശി മൂ​സ​ക്കു​ട്ടി​യും ഭാ​ര്യ ബു​ഷ്​​റ​യും വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 9.30ന്​ ​അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്കു​ള്ള ഇ​ത്തി​ഹാ​ദ്​ വി​മാ​ന​ത്തി​ലാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. നോ​ർ​ക്ക വൈ​സ്​ ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്​​ മേ​ധാ​വി​യു​മാ​യ എം.​എ. യൂ​സു​ഫ​ലി ന​ട​ത്തി​യ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​ക​ളാ​ണ്​ ഇൗ ​മ​ട​ക്ക​യാ​ത്ര സാ​ധ്യ​മാ​ക്കി​യ​ത്.

ഒ​രു​കാ​ല​ത്ത്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലു​മെ​ല്ലാം അ​റി​യ​പ്പെ​ടു​ന്ന തി​ര​ക്കേ​റി​യ വ്യ​വ​സാ​യി​യാ​യി​രു​ന്ന മൂ​സ​ക്കു​ട്ടി കേ​സി​ലും ക​ട​ക്കെ​ണി​യി​ലും അ​ക​പ്പെ​ട്ട​തി​നി​ടെ പ​ക്ഷാ​ഘാ​ത​വും സം​ഭ​വി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ദി​ർ​ഹം സ്​​പോ​ൺ​സ​ർ​ക്ക്​ ന​ൽ​ക​ണ​മെ​ന്ന കോ​ട​തി​വി​ധി​യും യാ​ത്രാ​വി​ല​ക്കും വ​ന്ന​തോ​ടെ ജീ​വ​നോ​ടെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​കു​മോ എ​ന്നു​പോ​ലും ആ​ശ​ങ്ക​പ്പെ​ട്ട്​ ഷാ​ർ​ജ​യി​ലെ ഒ​റ്റ​മു​റി വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

Image result for മൂസക്കുട്ടി

സു​മ​ന​സ്സു​ക​ൾ ന​ൽ​കി​യി​രു​ന്ന സാ​മ്പ​ത്തി​ക പി​ന്തു​ണ​യും ഷാ​ർ​ജ​യി​ലെ പ്ര​വാ​സി ഇ​ന്ത്യ പ്ര​വ​ർ​ത്ത​ക​ർ മ​ക​ന്​ സം​ഘ​ടി​പ്പി​ച്ചു കൊ​ടു​ത്ത ജോ​ലി​യു​മാ​യി​രു​ന്നു കു​ടും​ബ​ത്തി​​െൻറ വ​രു​മാ​ന മാ​ർ​ഗം.സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ പ​രി​ച​ര​ണ​വും വി​സി​റ്റ്​ വി​സ​യി​ൽ വ​ന്നു​നി​ന്ന ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും സാ​മീ​പ്യ​വും മാ​ത്ര​മാ​യി​രു​ന്നു ആ​ശ്വാ​സം. പ​ത്ര-​ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​മാ​ണ്​ ​ഇ​ദ്ദേ​ഹ​ത്തി​​െൻറ വേ​ദ​ന പു​റം​ലോ​ക​ത്തെ​ത്തി​ച്ച​ത്.

Image result for മൂസക്കുട്ടി

വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ എം.​എ. യു​സു​ഫ​ലി ഇ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച്​ ബാ​ധ്യ​ത​ക​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണു​മെ​ന്നും എ​ത്ര​യും പെ​െ​ട്ട​ന്ന്​ നാ​​ട്ടി​ലെ​ത്തി​ക്കാ​ൻ നി​യ​മ​ത്തി​​െൻറ മാ​ർ​ഗ​ത്തി​ൽ​നി​ന്ന്​ ആ​വു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും ഉ​റ​പ്പു ന​ൽ​കു​ക​യാ​യി​രു​ന്നു. ആ ​ഉ​റ​പ്പാ​ണ്​ വെ​ള്ളി​യാ​ഴ്​​ച പാ​ലി​ക്ക​പ്പെ​ട്ട​ത്.

Image result for മൂസക്കുട്ടി

മൂ​സ​ക്കു​ട്ടി​യു​ടെ മ​ക​ൾ​ക്കു​കൂ​ടി ജോ​ലി സം​ഘ​ടി​പ്പി​ച്ചു ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ കു​ടും​ബ​ത്തി​ന്​ പി​ന്തു​ണ​യേ​കി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​സ​ക്കു​ട്ടി​യെ എ​തി​രേ​ൽ​ക്കാ​ൻ സ​ഹോ​ദ​ര​നും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം പ്ര​വ​ർ​ത്ത​ക​രും അ​ർ​ധ​രാ​ത്രി​ത​ന്നെ എ​ത്തി​യി​ട്ടു​ണ്ട്.

Image result for മൂസക്കുട്ടി

പ്രധാന മേഖലകളിൽ 20,000 തൊഴിലവസരങ്ങൾ;സ്വകാര്യ മേഖലയിലെ 160 തസ്തികകള്‍ സ്വദേശികള്‍ക്ക് മു​ൻ​ഗ​ണ​ന

ദു​ബൈ: ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ മാ​ന്യ​മാ​യ ജോ​ലി ഉ​റ​പ്പാ​ക്കു​ക എ​ന്ന പ്ര​ഖ്യാ​പി​ത ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി യു.​എ.​ഇ മ​ന്ത്രി​സ​ഭ​േ​യാ​ഗം. ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തി​ൽ ന​ൽ​കി​യ പു​തു​കാ​ല സ​ന്ദേ​ശ​ത്തി​ൽ​ത​ന്നെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ്രാ​മു​ഖ്യം വി​ശ​ദീ​ക​രി​ച്ചി​രു​ന്ന യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തും അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം പൂ​ർ​ണ​മാ​യും ഇൗ ​അ​ജ​ണ്ട​യാ​വും ച​ർ​ച്ച​ചെ​യ്യു​ക എ​ന്ന്​ നേ​​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Image result for uae-cabinet-to-boost-emiratisation-attempts

സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ 20,000 ഇ​മ​റാ​ത്തി​ക​ൾ​ക്ക്​ ജോ​ലി ഉ​റ​പ്പാ​ക്കാ​നാ​ണ്​ ഇ​ന്ന​ലെ ശൈ​ഖ്​ മു​ഹ​മ്മ​ദി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ മു​ഖ്യ​മാ​യും തീ​രു​മാ​നി​ച്ച​ത്. ബാ​ങ്കി​ങ്, ഏ​വി​യേ​ഷ​ൻ, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ്, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മൂ​ന്നു വ​ർ​ഷം​കൊ​ണ്ടാ​ണ്​ ഇ​ത്ര​യ​ധി​കം ജോ​ലി​ക​ൾ ല​ഭ്യ​മാ​ക്കു​ക. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സൂ​പ്പ​ർ​വൈ​സ​ർ, ഭ​ര​ണ​ത​ല ജോ​ലി​ക​ൾ ഇ​മ​റാ​ത്തി​ക​ൾ​ക്കു​ മാ​ത്ര​മാ​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 160 സ്​​ഥാ​ന​ങ്ങ​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കും.

NAT_181227-Ministry-of-Human-Resources-and-Emiratisation-(Read-Only)

പ​ദ്ധ​തി​യു​ടെ പ്രാ​യോ​ഗി​ക​വ​ത്​​ക​ര​ണ​ത്തി​ന്​ 10 തീ​രു​മാ​ന​ങ്ങ​ൾ മ​ന്ത്രി​സ​ഭ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ഫെ​ഡ​റ​ൽ ത​ല​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ൾ പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ സം​യോ​ജി​പ്പി​ക്കു​ക​യും സാ​മ്പ​ത്തി​ക​മാ​യി സ​ർ​ക്കാ​ർ പി​ന്തു​ണ​യേ​കു​ക​യും​ ചെ​യ്യും. 18,000 പൗ​ര​ന്മാ​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന്​ 300 ദ​ശ​ല​ക്ഷം ദി​ർ​ഹം നീ​ക്കി​വെ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. നി​കു​തി വ​രു​മാ​ന​ത്തി​ൽ​നി​ന്നു​ള്ള ഒ​രു ഭാ​ഗ​വും സ്വ​കാ​ര്യ മേ​ഖ​ല​യി​െ​ല തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ ചെ​ല​വി​ടും.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലേ​തി​ന്​ ത​ത്തു​ല്യ​മാ​ക്കാ​നും പെ​ൻ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്താ​നും നി​യ​മ​ഭേ​ദ​ഗ​തി​യും ഒ​രു​ക്കും. എ​ന്നാ​ൽ, ഏ​വ​രെ​യും തു​റ​ന്ന മ​ന​സ്സോ​ടെ ഇ​രു ക​ര​ങ്ങ​ളും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന രാ​ഷ്​​ട്ര​മാ​യി യു.​എ.​ഇ തു​ട​രു​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​തി​ഭ​ക​ളെ എ​ല്ലാ മേ​ഖ​ല​യി​ലേ​ക്കും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും വൈ​വി​ധ്യ​മാ​ർ​ന്ന സ​മ്പ​ദ്​​വ്യ​വ​സ്​​ഥ പൗ​ര​ന്മാ​ർ​ക്കും രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ർ​ക്കും വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

admin

RELATED ARTICLES
LEAVE A COMMENT